മഹാമാരി


ഓർമയിലെന്നും മറക്കാത്ത നാളുകൾ
ഇനിയും ഓർമ്മിക്കാനാവാത്ത  നാളുകൾ
ജാതിയില്ലാ, മതമില്ലാതെ വന്നെത്തി
കോ റോണ എന്ന മഹാമാരി
ചൈനയിൽ വിത്തുപാകിയ കൊറോണ
പിന്നെ ഇറ്റലിയെ കീഴടക്കി
അതു പിന്നെ ലോകമാകെ കീഴടക്കി
നമ്മുടെ കൊച്ചു കേരളത്തെ വിറപ്പിച്ച മഹാമാരി
തീവണ്ടിയാത്രകൾ, വിമാനയാത്രങ്ങൾ
മാത്രമല്ല ,ബസ്സു യാത്ര പോലും നിർത്തിവച്ച കൊറോണ
ആഘോഷങ്ങളും, പൂരങ്ങളും
പിന്നെ പരീക്ഷകളും നിർത്തിവച്ച കൊറോണ
ഊണും ഉറക്കുമില്ലാതെ നമ്മെ സംരക്ഷിക്കുന്ന
പോലീസുകാർ ,പിന്നെ ആശുപത്രി ജീവനക്കാർ .
ജോലിയും കൂലിയും ഒന്നുമില്ലാതാക്കിയ മഹാദുരന്തം
വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ നമ്മൾ ഒന്നായ്
പരിശ്രമിച്ചീടുകിൽ നമ്മുക്ക് തുരത്താം ഈ മഹാമാരിയെ

 

{

അനഘ ഷിനോജ്
7B ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത