കൊറോണയെന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ പടരുമ്പോൾ
നമുക്കു തന്നെ നേരീടാം
സംഘം ചേരൽ നിർത്തീടാം
അകലം തമ്മിൽ പാലിക്കാം
കൂടെ കൂടെ ശ്രദ്ധിക്കാം
വെറുമൊരു ഇരുപതു സെക്കന്റ്
കൈകൾ കഴുകാൻ സോപ്പിട്ട്
പൊതുസ്ഥലങ്ങളിൽ തുപ്പും ശീലം
ഒഴിവാക്കീടാം എല്ലാർക്കും
കയ്യിൽക്കരുതാമൊരു തൂവാല
മുഖംമറച്ചു നടന്നീടാം
പനിയോ ചുമയോ വന്നെന്നാൽ
സ്വയംചികിത്സ വേണ്ടേ വേണ്ട
പ്രവാസികൾ നാട്ടിൽ വന്നെന്നാൽ
വീട്ടിലിരിക്കാം രണ്ടാഴ്ച
വീണ്ടെടുക്കാം ആരോഗ്യം
വീണ്ടെടുക്കാം നാടിനേയും