ജി.യു.പി.എസ് ചോക്കാട്/അക്ഷരവൃക്ഷം/താണ്ഡവം
താണ്ഡവം
"പോയി വരട്ടെ നിരഞ്ജനേ....." നിറവയറുമായി യാത്രയാക്കുന്ന തന്റെ പ്രിയതമയുടെ നെറുകയിൽ ഒരു മുത്തമേകി,തിരിഞ്ഞുനോക്കാതെ ശിശുപാലൻ ,വശ്യതയാർന്ന ആതുരാലയത്തിന്റെ പടിവാതിൽക്കലേക്ക് കയറുമ്പോൾ തികട്ടിക്കയറിയത് ...വിദേശമണവും ആഡംബരജീവിതവും മയക്കിയ ഭ്രമത്തിനിടയിൽ, അന്നത്തിനായ് നെട്ടോട്ടമോടുന്ന ജീവിതങ്ങളുടെ നെടുവീർപ്പായിരുന്നു.
"നിരഞ്ജനേ...,നാടും ഞാനും അടച്ചിടാൻ തയ്യാറാകുന്നു.നിന്നെയും നമുക്കുണ്ടാകുന്ന മക്കളെയും കാണാൻ ഞാൻ തിരിച്ചുവരുന്നതുവരെ വീടിനുള്ളിൽ തന്നെ കാലം കഴിക്കുക..."ആശയവിനിമയ സന്തതസഹചാരിയുടെ മറുതലക്കലെ ശബ്ദം സംഹാരതാണ്ഡവമാടുന്നപോലെ.... ഒന്ന്,നൂറും ആയിരവുമായ് ചടുലനൃത്തമാടുമ്പോൾ,നിറകണ്ണുകളുമായ്,മുന്നിട്ടിറങ്ങിയ തന്റെ പിന്നിലുണ്ടായിരുന്നത് ഇരട്ടപെറ്റ ഭാര്യക്കുമപ്പുറം, ജീവിതത്തിലേക്കു തിരികെ മടങ്ങിയ അനേകം ജീവിതങ്ങളുടെ കണ്ണുകളിലെ ഭയത്തിൻ കരുവാർന്ന പ്രസരിപ്പായിരുന്നു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |