2022-23 വരെ2023-242024-25


മികവുകൾ

ദേശീയ ഹരിതസേന(NGC)

ദേശീയ ഹരിത സേനയുടെ 2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കായി ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു.

ജൂൺ 5 പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

ജൈവ വൈവിധ്യ ഉദ്യാന നവീകരണത്തിന് ക്ലബ് അംഗങ്ങളും അധ്യാപകരും ചേർന്ന് തുടക്കം കുറിച്ചു


ശലഭോദ്യാന നിർമ്മാണത്തിനായി  crotalaria ചെടി നട്ട് HM ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

   പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.

പേപ്പർ ബാസ്ക്കറ്റ് നിർമ്മാണ പരിശീലനം ഷീജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.

   പുണരുക തരുവിനേ, തിരിച്ചറിയാം മരങ്ങളെ തുടങ്ങിയ വൈവിധ്യങ്ങളാർന്ന പ്രവർത്തനങ്ങളും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്നു.

സ്കൂളിൽ ജൈവ പച്ചക്കറിതോട്ട നിർമാണത്തിന്  അധ്യാപകരും ഹരിതസേനാംഗങ്ങളും ചേർന്ന് തുടക്കം കുറിച്ചു.

           

പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം വേങ്ങര AEO പ്രമോദ് സാർ നിർവഹിച്ചു.

വിളവെടുത്ത പച്ചക്കറികൾ കൊണ്ടുള്ള സദ്യ കുട്ടികൾക്ക് നൽകി.

 

സ്കൂൾ അടുക്കളയ്ക്ക് സമീപത്തുള്ള ഉറവിട മാലിന്യ സംസ്കരണ പദ്ധതി പറപ്പൂർ  കൃഷി ഓഫീസർ അൻസീറ  ഉദ്ഘാടനം ചെയ്തു.

   ഹരിത സേനാംഗങ്ങൾക്ക് അവരുടെ നിരിക്ഷണങ്ങൾ രേഖപ്പെടുത്തുന്നതിനായിഎച്ച് എം ഷാഹിന ടീച്ചർ  കൈപ്പുസ്തകം  വിതരണം ചെയ്തു.