ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും
മനുഷ്യന്റെ ജീവിതവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ഏറ്റവും പ്രധാനപെട്ടതാണ്. മണ്ണും മരങ്ങളും ചെടികളും പൂക്കളും കാറ്റും മഴയും തോടും പുഴകളും മത്സ്യങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാം പ്രകൃതിയുടെ ഭാഗമാണ്. ഒന്നില്ലങ്കിൽ മറ്റൊന്നില്ല. അത് കൊണ്ട് ഇവയെല്ലാം ഈ ഭൂമിയിൽ നിലനിർത്തുക എന്നത് മനുഷ്യന്റെ കടമയാണ്. ഏതെങ്കിലും ഒന്നിന് അപകടം സംഭവിച്ചാൽ അത് മറ്റെല്ലാറ്റിനെയും ബാധിക്കും. മരങ്ങൾ വെട്ടി നശിപ്പിക്കാൻ പാടില്ല. അപ്പൊ മഴയുണ്ടാവില്ല. പക്ഷികൾക്കും മൃഗങ്ങൾക്കും താമസിക്കാൻ ഇടം ഉണ്ടാവില്ല. മണ്ണിന്റെ കാര്യത്തിലും ഇങ്ങനെയാണല്ലോ. വിഷം ഉള്ള മണ്ണിൽ ചെടികൾ വളരില്ല. അതിലൂടെ ഒഴുകുന്ന വെള്ളം ചീത്തയാവുന്നു. മത്സ്യങ്ങൾ ഇല്ലാതാവും, കുടിക്കാൻ നല്ല വെള്ളം കിട്ടാതെയാവും. അത്കൊണ്ട് പ്രകൃതിയെ സംരക്ഷിക്കാൻ നാം ശ്രമിക്കണം. വീട്ടിലും സ്കൂളിലും മരങ്ങൾ വെച്ചു പിടിപ്പിക്കാൻ നാം മുൻകൈ എടുക്കണം. മരങ്ങൾ മുറിക്കുന്നത് തടയണം. പ്ലാസ്റ്റിക് ഉപയോഗം കുറക്കണം, മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്വഭാവം ഇല്ലാതെയാക്കാൻ ശ്രമിക്കാം.വെള്ളം മലിനമാക്കാതെ നോക്കാം. നമ്മുക്കും വരും തലമുറക്കും നല്ലൊരു പരിസ്ഥിതിയെ ആസ്വദിക്കാൻ കുട്ടികളായ നമ്മുക്ക് കൈ കോർക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |