2022-23 വരെ2023-242024-25


കുരുന്നുകളുടെ വർണ്ണോൽസവമായി പ്രവേശനോത്സവം(3-6-2024)

 
 

പുല്ലൂർ ഗവൺമെന്റ് യു. പി സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവവും ഉപജില്ലാതല പ്രവേശനോത്സവവും 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്നു.വാർഡ് മെമ്പർ ടിവി കരിയന്റെ അധ്യക്ഷതയിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി. കെ അരവിന്ദാക്ഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി  ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അരവിന്ദ.കെ മുഖ്യാതിഥി ആയിരുന്നു. വിവിധ ക്ലബ്ബുകൾ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ നൽകി.അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ശ്രീനാരായണൻ ഇ വി നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീത കെ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ചന്ദ്രൻ കരിച്ചേരി,  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സുമ കുഞ്ഞികൃഷ്ണൻ,  വാർഡ് മെമ്പർ എം വി നാരായണൻ, ശ്രീമതി ഷിഫയെ, ശ്രീമതി പ്രീതി, പിടിഎ പ്രസിഡണ്ട് ശ്രീ ബാബു.കെ,എസ് എം സി ചെയർമാൻ ശ്രീ ഷാജി, എം. പി ടി എ പ്രസിഡണ്ട് ശ്രീമതി നിഷകൊടവലം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം വി രവീന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു..ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾകൂടുതൽ അറിയുന്നതിന്

ജൂൺ 5-പരിസ്ഥിതിദിനം(5-6-2024)

 
 
8-6-2024

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്,  ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 വൃക്ഷത്തൈകൾ നട്ടു കൊണ്ടുള്ള ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ ശ്രീ ടി.എം സുരേന്ദ്രനാഥ്  ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് പ്രതിനിധി ശ്രീ ഷാഫി,പിടിഎ പ്രസിഡണ്ട് ശ്രീ ബാബു കെ, ശതാബ്ദി ആഘോഷം പ്രോഗ്രാം കമ്മിറ്റി   ജോയിൻ കൺവീനർ ശ്രീ. എ. ടി.ശശി ശതാബ്ദി ആഘോഷ കമ്മിറ്റി മീഡിയ കൺവീനർ ശ്രീ അനിൽ  പുളിക്കാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും ശതാബ്ദി ആഘോഷകമ്മിറ്റി പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ശ്രീ രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി.  ഏഴാം ക്ലാസ് വിദ്യാർത്ഥി കുമാരി ശ്രീയജിത്ത് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൽപി ,യുപി വിഭാഗം കുട്ടികൾക്ക് പോസ്റ്റർ രചന മത്സരവും ,ക്വിസ് മത്സരവും നടത്തി .എൽ പി വിഭാഗത്തിൽ ദേവ്ന കൃഷ്ണൻ ഒന്നാം സ്ഥാനവും,ശ്രീ ഗൗരി, സൂര്യദേവ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ശിവകീർത്തന ഒന്നാം സ്ഥാനവും ശിവന്യ കെ രണ്ടാം സ്ഥാനവും അനുഗ്രഹ. എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികളെ അനുമോദിച്ചു.ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾകൂടുതൽ അറിയുന്നതിന്

ക്ലാസ് പി.ടി.എ(11-06-2024 to 13-06-2024)

സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസും 11-6-2024 മുതൽ 13-6-2024 വരെ വിവിധ ക്ലാസുകളിൽ ആയി സംഘടിപ്പിച്ചു. കുട്ടിയെ അറിയാൻ,സ്നേഹവീട്, കുട്ടിയും രക്ഷിതാവും, പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു.

പേവിഷബാധബോധവത്കരണ ക്ലാസ്സ് (13-06-2024)

 
 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് പോകുമ്പോഴും തിരിച്ചും നടക്കുന്ന വഴികളിൽ അപകടം വരുന്നതെങ്ങനെയെന്നും, തെരുവുനായകളും മറ്റു ജീവികളും മുഖാന്തരം പേവിഷം ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എങ്ങനെയാണെന്നും വ്യക്തമായി പറഞ്ഞുകൊടുത്തു .വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷം ഏൽക്കാം ,അതിനാൽ ഏതുവിധത്തിലാണ് അവയോട് പെരുമാറേണ്ടത് എന്നും രക്ഷാമാർഗ്ഗങ്ങളും ചികിത്സയും വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശ്രീനിവാസൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

ചങ്ങമ്പുഴ ദിനം(17-6-2024)

ജൂൺ 17 ചങ്ങമ്പുഴ ദിനം സ്കൂൾ അവധി ദിവസമായതുകൊണ്ട് പതിനെട്ടാം തീയതി തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു  കവിതാലാപനം, കവിതകളുടെ ദൃശ്യാവിഷ്കാരം എന്നിവ നടന്നു.

ജൂൺ 19 വായനാദിനം(19-6-2024 TO 19-7-24)

 

ഈ വർഷത്തെ വായനാമസാചരണം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്താൻ തീരുമാനിച്ചു 2024 ജൂൺ 19 ആം തീയതി ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ  ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. 100ദിന വായനാവസന്തം എന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 22 ന് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. ഇതോടൊപ്പം സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണവും നടന്നു യുവകവി പ്രകാശൻ ചെന്തളം വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു .അദ്ദേഹം കുട്ടികളുമായിപുസ്തക സംവാദം നടത്തി. ശ്രീ രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശതാബ്ദി ആഘോഷ കമ്മിറ്റി വർക്കിംഗ്  ചെയർമാനും പഞ്ചായത്ത് വാർഡ് മെമ്പറും ആയ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡണ്ട്  ശ്രീമതി നിഷ കൊടവലം,  പിടിഎ പ്രസിഡണ്ട് ശ്രീ ബാബു, വൈസ് പ്രസിഡണ്ട് ശ്രീ പ്രകാശൻ കാനത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ ശതാബ്ദി ആഘോഷ കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു വിദ്യാരംഗം സാഹിത്യ വേദി സ്കൂൾ കൺവീനർ ശ്രീമതി ശ്രീന ടീച്ചർ ചടങ്ങിന് നന്ദി  പ്രകാശിപ്പിച്ചു.വായനാദിനവുമായി ബന്ധപ്പെട്ട വാർത്തകൾ കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക്  ചെയ്യുക

ലഹരി വിരുദ്ധ ദിനം(26-6-2024)

 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങളും സംഘടിപ്പിച്ചു.ക് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും ലാസ് തലത്തിൽ സംഘടിപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീർ _അനുസ്മരണം(5-07-2024)

 
ക്വിസ് മത്സര വിജയികൾ

മലയാള സാഹിത്യത്തിലെ വിഖ്യാത കഥാകാരൻ, കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികം വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു.രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ചുളള അനുസ്മരണം ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ  നിർവ്വഹിച്ചു. ഉച്ചയ്ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീഴിതം, എഴുത്ത് എന്നിവയെ അടിസ്ഥാനമാക്കി ഡോക്യുമെന്ററി പ്രദർശനവും യു.പി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കു സാഹിത്യ ക്വിസ്സ് മത്സരംവും സംഘടിപ്പിച്ചു. കൂടാതെ ക്ലാസ്സ് തലത്തിൽ ചുമർ പത്രിക നിർമ്മാണവും , ബഷീറിന്റെ കൃതി  പരിചയപ്പെടുത്തൽ എന്നീ പരിപാടികളും സംഘടിപ്പിച്ചു. UP വിഭാഗം സാഹിത്യ ക്വിസ്  വിഭാഗത്തിൽ ശിവകീർത്തന. A. T, ആനന്ദ്. ബി, ആർഷ്യ. പി. എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്നു സ്ഥാനങ്ങൾ നേടി .

ജനസംഖ്യാദിനം(11-07-2024)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു. .ക്ലാസ്സ് തലത്തിൽ അധ്യാപകർ ദിനാചരണവുമായി ബന്ധപ്പെട്ട വിഷയാവതരണം നടത്തി.കൂടാതെ "വളരുന്ന ജനസംഖ്യയും കുറയുന്ന വിഭവങ്ങളും " എന്ന വിഷയത്തെ കുറിച്ച് ഉപന്യാസ  രചന (UP) നടത്തി.

ചാന്ദ്രദിനം (21-07-2024)

2024  ജൂലൈ 21 ചാന്ദ്രദിനം  ഞായറാഴ്ച ആയതിനാൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 22 നു  വിവിധ പരിപാടികൾ   സംഘടിപ്പിച്ചു.  ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ക്ലാസ് തലത്തിലും ,  സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. കൂടാതെ ചാന്ദ്രദിന പതിപ്പ് , ചുമർപത്രിക , റോക്കറ്റ് നിർമ്മാണം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അസംബ്ലിയും ഉണ്ടായിരുന്നു.

പാരീസ് ഒളിമ്പിക്സ് 2024--സ്പെഷ്യൽ അസംബ്ലി (27-07-2024)

 
 

പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് കായിക മാമാങ്കത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അസംബ്ലി നടത്തുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു.ഷീന ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പി .ടി..എ.പ്രസിഡന്റിൽ നിന്ന് ഹെഡ്മാസ്റ്റർ ദീപ ശിഖ ഏറ്റുവാങ്ങി. സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കായികതാരങ്ങൾ ദീപ ശിഖ ഏറ്റുവാങ്ങി ഗ്രൗണ്ടിനു വലംവെച്ചു.പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് ഒരു ആവേശമായി കുട്ടികൾ ഏറ്റെടുക്കുകയും സ്കൂളിൽ നടത്താനിരിക്കുന്ന സ്പോർട്സിന് തയ്യാറെടുക്കാനും ഈ പരിപാടി പ്രചോദനമായി.

അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (30-07-2024)

 

ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി ജനറൽബോഡിയോഗം 130-07-24 ന് ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ ബാബുവിന്റെ അധ്യക്ഷതയിൽ നടന്നു. വാർഡ് മെമ്പർ ശ്രീ.ടി.വി. കരിയൻ .എസ് . എം.സി ചെയർമാൻ ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ  ടീച്ചർ റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.പുതിയ പി ടി എ    പ്രസിഡന്റായി ശ്രീ .ബാലകൃഷ്ണൻ.പി യെയും എം പി ടി എ  പ്രസിഡന്റായി നിഷ.കെ യെയും തിരഞ്ഞെടുത്തു.

സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല മത്സരം(06-08-2024)

KPSTA യുടെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല മത്സരം ആഗസ്റ്റ് 6 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ ശിവകീർത്തന ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ ആയുഷ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (9-8-2024)

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരായി കുട്ടികൾ അണിനിരന്നു.. ഒന്ന് മുതൽ ഏഴ്  വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ വോട്ടർമാർക്ക് വേണ്ടി  ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആകുകയും അത് ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു.

ഫ്രീഡം ക്വിസ് (10-08-2024)

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.യുപി വിഭാഗത്തിൽ അനുഗ്രഹ ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ ദേവന കൃഷ്ണൻ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്വാതന്ത്ര്യ  ദിനാഘോഷം (15.8.2024)

 

ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ  എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2023-24) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ  അവതരിപ്പിച്ചു.പുല്ലൂർ സ്കൂൾ മുതൽ ഉദയനഗർ ജംഗ്ഷൻ വരെ സ്വാതന്ത്ര്യ ദിന റാലി നടന്നു

അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം(14-08-2024)

അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ ദേവിക എം ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ ആയുഷ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്നേഹമധുരം ശിൽപ്പശാല (16-08-2024)

പ്രീ സ്കൂൾ രക്ഷാകർതൃ ശാക്തീകരണ പരിപാടി - സ്നേഹ മധുരം ശിൽപ്പശാല സംഘടിപ്പിച്ചു .ശാസ്ത്രീയ പ്രീ സ്കൂളിംഗ് , പാഠ്യ പദ്ധതി സമീപനം ,പ്രവർത്തന ഇടങ്ങൾ പരിചയപ്പെടൽ തുടങ്ങിയവ ഉൾപ്പെടുന്ന സെഷനുകളാണ് സ്നേഹമധുരം പരിപാടിയിൽ ഉൾപ്പെടുത്തിയത് .രക്ഷിതാക്കളുടെ മുഴുവൻ പങ്കാളിത്തം ഉറപ്പാക്കി. ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ അരവിന്ദ സർ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗം ശ്രീനാരായണൻ മാസ്റ്റർ , ബി പി സി ശ്രീ ദിലീപ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു . സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പ്രകൃതി വര(18-08-24)

 
19-08-2024

പുല്ലൂർ ദർപ്പണം കലാകേന്ദ്രം പുല്ലൂർ സ്കൂളിൽ പ്രകൃതി വര സംഘടിപ്പിച്ചു.ചിത്രകാരി മാധവിയമ്മ അമ്പലത്തറ ഉദ്‌ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ, ചിത്രകാരൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, ശശീധരൻ കണ്ണംങ്കോട്ട് എന്നിവർ സംസാരിപ്പിച്ചു.

കുട്ടികർഷകനെ ആദരിച്ചു(19-8-2024)

 
19-08-24
 

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകദിനത്തിൽ കുട്ടികർഷകനെ ആദരിച്ചു. പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥി കൃഷ്ണാജിത്താണ് ആദരവ് ഏറ്റുവാങ്ങിയത്.സ്കൂൾ അസ്സംബ്ലിയിൽ കുട്ടിയെ അഭിനന്ദിച്ചു.


സ്കൂൾ കായികമേള(22.8.24 TO 23-08-24)

 

പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷത്തെ സ്കൂൾ കായിക മേള 2024 -ആഗസ്റ്റ് 22 ,23  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .സുമേഷ് ബാബു ,സബ് ഇൻസ്‌പെക്ടർ ഓഫ്  പോലീസ് അമ്പലത്തറ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി /നൂറാം വാർഷികാഘോഷകമ്മറ്റി, രക്ഷിതാക്കൾ / കായിക കമ്മറ്റി എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്. കൂടാതെ കായിക മത്സരങ്ങൾക്കാവശ്യമായ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്തത്  "ഒരു വട്ടം കൂടി " പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു.  "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.