കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണാ പൂമുഖത്ത്
ഊറ്റം പറഞ്ഞു നടന്നവനും
ചെറ്റക്കുടിലിൽ കഴിഞ്ഞവനും
മുറ്റത്തെ പ്ലാവിൽ വലിഞ്ഞുകേറി
തീറ്റക്കു വല്ലതും കൊയ്തിടുന്നു
മക്കളെ പോറ്റുന്ന പാടറിഞ്ഞു
ചക്കക്കുരുവിൻ രുചിയറിഞ്ഞു
ശബ്ദകോലാഹലഘോഷണങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി
തോരണം തൂക്കിയ പന്തലില്ല
പളപള മിന്നും വെളിച്ചമില്ല
മങ്കമാർതാളത്തിൽ പാട്ടുപാടും
മാമാങ്കകല്യാണമൊന്നുമില്ല
തമ്മിലടിച്ചും കലഹമില്ല
വണ്ടിയിടിച്ചു മരണവുമില്ല