ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/ശുചിത്വ സുന്ദര കേരളം
ശുചിത്വ സുന്ദര കേരളം
നാം ഇന്ന് ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് ശുചിത്വം. ഈ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒന്ന്. നാം കാണാറുണ്ട്, റോഡുകളുടെ വശങ്ങളിലും പൊതു സ്ഥലങ്ങളിലും ചില കടകളിലും 'ശുചിത്വം പാലിക്കുക ' എന്ന് എഴുതി വെച്ചത്.എന്നാൽ നാമത് വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഈ ലോക് ഡൗൺ കാലയളവിൽ ജനങ്ങൾ വീട്ടിനുള്ളിൽ കഴിയേണ്ടതും വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടതുമാണ്. അതിനായി നാം ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക, പരിസര ശുചിത്വമുണ്ടെന്ന് ഉറപ്പു വരുത്തുക, പ്ലാസ്റ്റിക് കവറുകളും കുപ്പികളും ടയറുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക, ജലം സംഭരിച്ചു വച്ച പാത്രങ്ങളും ടാങ്കുകളും കൊതുകുകൾക്ക് പ്രവേശിക്കാനിട നൽകാതെ ഭദ്രമായി അടച്ചു സൂക്ഷിക്കുക, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ കൊറോണ രോഗവ്യാപന കാലത്ത് ജനങ്ങൾ സോപ്പു വെള്ളമുപയോഗിച്ചും സാനിറ്റൈസർ ഉപയോഗിച്ചും കൈകൾ വൃത്തിയാക്കുന്നത് ശുചിത്വത്തിന്റെ ഭാഗമായിത്തന്നെയാണ്. 'ശുചിത്വം പാലിക്കാം.' ഒരു നല്ല നാളേയ്ക്കായി ശുചിത്വ സുന്ദര കേരളത്തെ നമുക്ക് കെട്ടിപ്പടുക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |