മീനുവിന്റെ മാവിൻതൈ
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷതൈ വിതരണം ചെയ്തിരുന്നു . പി.ടി.എ പ്രസിഡണ്ട് സ്കൂൾ ലീഡർക്ക് ആദ്യ തൈ നൽകി ഉദ്‌ഘാടനം ചെയ്തു. പിന്നെ അതാത് ക്ലാസ് അധ്യാപകർ വിതരണം ഏറ്റെടുത്തു .
എല്ലാ കുട്ടികളും ആവേശത്തോടെ തൈകൾ എടുക്കാൻ ഓടിയപ്പോൾ മീനുവിന്റെ ശ്രദ്ധ ഒരു ഉണങ്ങിയ മാവിൻ തൈയിലായിരുന്നു .അവൾ അവളുടെ കൂട്ടുകാരി ലൈലയോട് പറഞ്ഞു ."ദേ നോക്ക് ഒരു ഉണങ്ങിയ മാവിൻതൈ " ഇത്കേട്ട് ലൈല പൊട്ടിച്ചിരിച്ചു. എന്നിട്ടു അവൾ ചോദിച്ചു. തളർന്നു വീഴാറായ അതിന് ഒരു ഊന്നുവടി നൽകാമോ? അവൾ പറഞ്ഞു ."ഞാൻ നൽകും "ആ തീരുമാനം അറിഞ്ഞപ്പോൾ ലൈല അമ്പരന്നു .അവളുടെ സാർ ചോദിച്ചു എന്താ മീനു തൈ വേണോ?
സാറിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്ന് ഉണർത്തി ."വേണം " എന്ന് പറഞ്ഞു കൊണ്ട് ആ പാവം മാവിൻ തൈ കൈയിലെടുത്തു . "നല്ലതുണ്ടല്ലോ മീനു " സാർ പറഞ്ഞു ."എനിക്കിതുമതി "അവൾ പറഞ്ഞു .ഇതു കേട്ട് കൂട്ടുകാർ അവളെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി . "ആരും ചിരിക്കേണ്ട മീനു ചെയ്തതാണ് ശരി "എന്ന് പറഞ്ഞു കൊണ്ട് സാർ അവളെ അഭിനന്ദിച്ചു .അപ്പോൾ നേരത്തെ കളിയാക്കിയവരുടെ തല താഴുന്നത് മീനു കണ്ടു.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
|