എത്ര മനോഹരമെന്റെ തോണി
പുത്തനായ്തീർത്തൊരു കൊച്ചു തോണി
കടലാസുകൊണ്ട് ചമച്ചതാണേ....
ഞൊടിയിൽ തുഴയും മിടുക്കനാണെ......
മണമുള്ള പൂക്കൾ നിറച്ചുവച്ചു
പലതരം ചായം പൂശിവെച്ചു
കായിട്ടടിച്ചാൽ പറ പറക്കും
വീശിയാൽ വീമ്പിട്ട് ഓടിപ്പോകും
എത്ര മനോഹരമെന്റെ തോണി
പുത്തനായ് തീർത്തൊരു കൊച്ചുതോണി