ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ശുചിത്വം പരിസരം പ്രതിരോധം

ശുചിത്വം പരിസരം പ്രതിരോധം

ശുചിത്വം പരിസരം പ്രതിരോധം എന്നിവയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽക്കൂടിയാണ് നമ്മൾ കടന്നുപോകുന്നത്. ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണ്. ദിവസവും രണ്ട് നേരം കുളിക്കുകയും ആഹാരത്തിന് മുൻപും ശേഷവും കൈകൾ കഴുകി വൃത്തിയാക്കുകയും വേണം. ഇക്കാര്യത്തിൽ മുൻപിലാണെന്ന ഒരു അഹങ്കാരവും നമ്മൾ കേരളീയർക്കാണ്. പക്ഷെ, പരിസര ശുചിത്വത്തിൻെറ കാര്യ ത്തിൽ നമ്മൾ ശരിയായ മാർഗ്ഗത്തിലൂടോയാണോ പോകുന്നത് ? പൊതുസ്ഥലങ്ങളിൽ തുപ്പുകയും സ്വന്തം വീട്ടിലെ മാലിന്യങ്ങൾ റോഡിലേയ്ക്ക് അലക്ഷിയമായി വലിച്ചെറി യുകയും ചെയ്യുന്ന ഒരു സ്വഭാവം കൂടി നമ്മൾ മലയാളികൾക്കുണ്ട്.


നമ്മൾ കുട്ടികൾ ചെറു പ്പത്തിലേ ശുചിത്വ ശീലങ്ങൾ ഉള്ളവരായി വളരണം. എന്നാലേ ആരോഗ്യമുള്ള നല്ലൊരു തലമുറയുണ്ടാകൂ. എന്നാൽ ഇതൊന്നും പാലിക്കാത്തതിൻെറ ഓർമ്മപ്പെടു ത്തലാണ് രണ്ട് വർഷമായി ഉണ്ടായിക്കൊണ്ടി രിക്കുന്ന പ്രളയവും ഇപ്പോൾ നേരിടുന്ന കൊറോണയും എല്ലാം. പ്രകൃതി കലുഷിതമാ യിരിക്കുന്നു. വ്യവസായ ശാലകളിൽ നി ന്നുള്ള മാലിന്യങ്ങൾ നമ്മുടെ പുഴകളെ മലി നമാക്കി. പ്ളാസ്റ്റിക് മാലിന്യം കൊണ്ട് ജലാശയങ്ങൾ നിറഞ്ഞു. എന്നാൽ പ്രകൃതി യുടെ കണ്ണീർ ഒരു പ്രളയമായി വെട്ടിപ്പിടിച്ച പുഴയരികുകളെ തിരിച്ചുപിടിച്ചുകൊണ്ട് പ്ളാസ്റ്റിക് മാലിന്യങ്ങളെ കരയ്ക്കടുപ്പിച്ചുകൊണ്ട് പുഴയൊഴുകിയ വാർത്ത നമ്മളെല്ലാവരും കേട്ടതാണല്ലോ. ഇപ്പോൾ കൊറോണയിൽ ലക്ഷത്തിലധികം ആളുകൾ ലോകത്ത് മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. ചികിത്സയി ലും ഒരുപാട് പേർ. കൊറോണ മാറി യാലും നമുക്കീ ശുചിത്വ ശീലങ്ങൾ തുടരാം. പണ്ട് വീടുകളിൽ ഉമ്മറത്തിണ്ണയിൽ കിണ്ടിയിൽ വെള്ളം വെച്ചിരുന്നു. പുറത്തുപോയി വന്നാൽ കാൽ കഴുകി അകത്തേയ്ക്ക് കയറാൻ. അങ്ങനെയുള്ള ശീലങ്ങൾ നമുക്ക് വീണ്ടെ ടുക്കാം. ശുചിത്വമുണ്ടെങ്കിൽ ആരോഗ്യമുണ്ട്. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമു ള്ള മനസ്സുണ്ടാകും. എന്തിനെ യും നമുക്ക് പ്രതിരോധിക്കാം ശരീരം കൊണ്ടും മനസ്സു കൊണ്ടും.

ഗോപിക പി
7 ഡി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം