ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം പ്രതിരോധം

പരിസ്ഥിതി ശുചിത്വം പ്രതിരോധം

മനുഷ്യൻെറയും മറ്റ് സസ്യജന്തുജാലങ്ങളുടെയും നിലനില്പിന് ആധാരമായ ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിന് പ്രധാ നമായി വേണ്ടത് പരിസര ശുചിത്വവും പ്രകൃതി സംരക്ഷണവുമാണ്. മനുഷ്യനും പ്രകൃ തിയും തമ്മിൽ അത്രമേൽ അഗാധമായ ബന്ധം ഉണ്ട്. പരസ്ഥിതി സന്തുലനത്തി ലെ താളപ്പിഴകൾ മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മനു ഷ്യൻെറ മോശമായ ഇടപെടലുകളാണ് പ്രകൃതിയെ പൂർണ്ണമായും നശിപ്പിക്കുന്നത്. മര ങ്ങൾ വെട്ടിനശിപ്പിക്കുന്നതും കുന്നുകൾ ഇടിച്ച് നിരത്തുന്നതും പാടം നികത്തുന്നതുമെ ല്ലാം ഇവയിൽ ചിലതാണ്. ഇതിൻെറ ഫലം പ്രകൃതി പല രൂപത്തിൽ തിരിച്ചടിയായി നമുക്ക് നല്കുന്നു. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഇതിന് ഉദാഹരണമാണ്. പരിസര ശുചിത്വമില്ലായ്മ നാം അനുഭവിക്കുന്നത് പലതരം പകർച്ചവ്യാധികളുടെ രൂപത്തിലാണ്.

ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഈ വൈറസ് രോഗത്തെ തുരത്താൻ വേണ്ടി നാമോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗൺ പോലുള്ള തീരുമാനങ്ങ ൾ ഇതിന് ഗുണം ചെയ്യുന്നു. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസ് രോഗത്തെ പ്രതിരോധിക്കാൻ ജീവൻ പണയം വെച്ച് നമ്മെ സഹായിക്കുന്ന ആതുര സേവകരുടെയും ആരോഗ്യപ്രവർത്തകരുടെയും നിയമ പാലകരുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായങ്ങൾ വിലമതിക്കാനാവാത്തതാണ്.

കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക, അനാവശ്യ യാത്രകൾ ഒഴിവാക്കു ക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാൻ കഴിയും.

ഇന്ദുവദന.എസ്.
7ബി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം