ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/പരിസ്ഥിതിയിലേക്കൊരു നോട്ടം

പരിസ്ഥിതിയിലേക്കൊരു നോട്ടം

മായ ടീച്ചർ ക്ലാസ്സിലേക്ക് വന്നു.എല്ലാവരോടും പുസ്തകം എടുക്കാൻ പറഞ്ഞു.മനു പറഞ്ഞു,ഇന്ന് ടീച്ചർ വളരെ ഗൗരവത്തിലാണല്ലോ.കുട്ടികളെ ഇന്ന് നിങ്ങൾക്ക്പുതിയൊരു പ്രവർത്തനം തരുകയാണ്. നിങ്ങൾ ഓരോരുത്തരും ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം.ഈ ക്ലാസ്സിലെ ഓരോ വിദ്യാർത്ഥികളും രണ്ടാഴ്ച്ചക്കുള്ളിൽ അവരുടെ പരിസരത്തെയും പ്രകൃതിയെയും നിരീക്ഷിച്ച് അവിടെ കാണുന്ന മാറ്റങ്ങൾ കുറിപ്പായി എഴുതണം. ആരു നന്നായി എഴുതുന്നുവോ അവർക്ക് സമ്മാനവുമുണ്ട്.

എല്ലാവർക്കും ആശങ്കയും ഉൽസാഹവുമായി.എന്തെഴുതും ?ബീന പറഞ്ഞു.ഇതൊരു മുട്ടൻ പണിയായി. വല്ല കഥയോ കവിതയോ ആയിരുന്നെങ്കിൽ അങ്ങ് തട്ടിവിടാമായിരുന്നു.


ടീച്ചർ പറഞ്ഞ പ്രവർത്തനത്തിൽ എല്ലാവരും മുഴുകിയിരിക്കുകയാണ്.കുട്ടികളെല്ലാം അവരുടെ തൊടികളിലേക്കും പാടങ്ങളിലേക്കും റോഡുകളിലേക്കും ഇറങ്ങി. അവരുടെ ഓരോ ദിവസത്തെ നിരീക്ഷണവും എഴുതിത്തുടങ്ങി.പലരിലും അതൊരു ആനന്ദം കൊള്ളിച്ചു.


അങ്ങനെ രണ്ടാഴ്ച്ച കഴിഞ്ഞു.എല്ലാവരും അവരുടെ നിരീക്ഷണങ്ങൾ ടീച്ചറെ ഏൽപ്പിച്ചു.ടീച്ചർ അവരോടായി പറഞ്ഞു.എല്ലാവരും നിങ്ങളിലുണ്ടായ അനുഭവങ്ങൾ ഇവിടെ വന്നു പറയണം.അങ്ങനെ ഓരോരുത്തരും അനുഭവങ്ങൾ പറഞ്ഞു തുടങ്ങി.എല്ലാവർക്കും പറയാനുള്ളത് അവരുടെ നാടിന്റെ ശുചിത്വമില്ലായ്മയാണ്.അടുത്തതായി വരുന്നത് മനുവാണ്.മനു ആദ്യം തന്റെ ടീച്ചറോട് നന്ദി പറഞ്ഞു.ശേഷം അവൻ പറഞ്ഞു തുടങ്ങി.കൂട്ടുകാരെ,നിങ്ങളെല്ലാവരേയും പോലെ ഞാനും എന്റെ പരിസരത്തെ നിരീക്ഷിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഞാൻ ശ്രദ്ധിക്കപ്പെടാതിരുന്ന കാര്യങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയത്.



പരിസരങ്ങളിൽ മാലിന്യങ്ങൾ ഓരോ ദിവസവും കൂടിവരുന്നതായി ഞാൻ കാണപ്പെട്ടു.ഞങ്ങൾ കൂട്ടുകാരുമൊത്ത് മതിലുകൾ വൃത്തിയാക്കി മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന ചെറുവാക്കുകൾ എഴുതുകയും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ ഞങ്ങളാൽ ആകുന്ന ബോധവൽക്കരണവും നടത്തി.ഞങ്ങളുടെ പ്രവൃത്തിയിൽ പല മാറ്റങ്ങളും എന്റെ പരിസരങ്ങളിൽ കണ്ടുതുടങ്ങി.

ടീച്ചറെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം നാം മനുഷ്യർ പരിസ്ഥിതിയെ മലിനമാക്കുമ്പോൾ മറ്റു ജന്തുജാലങ്ങൾ അവയെ സംരക്ഷിക്കുകയാണ്.നാം മനുഷ്യർ എന്ന് നാടിനെ തല ഉയർത്തി നോക്കുന്നുവോ അന്ന് നമ്മുടെ പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും സുന്ദരമാവുകയും ചെയ്യും.മനുവിന്റെ വാക്കുകൾ കേട്ട് എല്ലാവരും കയ്യടിച്ചു.


ടീച്ചർ പറഞ്ഞു.നിങ്ങൾ ഇപ്പോൾ നിങ്ങളുടെ നാടിനെ അടുത്തറിയുന്നു.ഇതുപോലെ നാം എല്ലാവരും പരിസ്ഥിതിയെ സംരക്ഷിച്ചാൽ നമ്മുടെ നാടിനെ വീണ്ടെടുക്കാം

ഫാത്തിമ സൻഹ
4ഡി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ