ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/നല്ല പാഠം ക്ലബ്ബ്

2023 -  24 പ്രവർത്തനങ്ങൾ

ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ 2023 24 വർഷത്തെ പരിസ്ഥിതി ദിനാചരണം നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ജൂൺ 5 തിങ്കളാഴ്ച രാവിലെ ചെമ്മനാട് വെസ്റ്റ് പ്രീ പ്രൈമറി പ്രവേശനത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ പി.ടി ബെന്നി മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന ബോധവൽക്കരണം നല്ലപാടം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. മുൻ പ്രധാന അധ്യാപിക ശ്രീമതി രമ എ കെ യുടെ നേതൃത്വത്തിൽ സ്കൂളിൽ മാവിൻതൈ നട്ടു. നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തുകയും യുപി വിഭാഗത്തിൽ ദിയ ടി ഒന്നാം സ്ഥാനവും ആയിഷ മിസ്‌ന രണ്ടാം സ്ഥാനവും അലി ലയൺ കുരുക്കൾ മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ സ്നേഹൽ എ കെ  ഒന്നാം സ്ഥാനവും സാരംഗ് ആർ പി രണ്ടാം സ്ഥാനവും നിഹാ നുജും മൂന്നാം സ്ഥാനവും നേടി. കൂടാതെ ചന്ദ്രഗിരി പുഴയുടെ തീരം മാലിന്യ മുക്ത മാക്കുന്നതിന് വേണ്ടി നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും കണ്ടൽ ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്തു.

 
 
 

ലോക സമുദ്ര ദിനം  ജൂൺ 8

ജൂൺ 8 ലോക സമുദ്ര ദിനത്തോട് അനുബന്ധിച്ച് നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെമ്പരിക്ക ബീച്ച് ശുചീകരണവും ബോധവൽക്കരണ ക്ലാസും നടത്തി. സമുദ്ര സംരക്ഷണ സന്ദേശവുമായി കുട്ടികൾ റാലി നടത്തി തുടർന്ന് ബോധവൽക്കരണ ക്ലാസ് നടന്നു ക്ലാസ്സിൽ ചെമ്പരിക്ക പ്രദേശത്തെ പ്രമുഖ മത്സ്യത്തൊഴിലാളികളായ ശ്രീ ഇബ്രാഹിം, ശ്രീ ഷഫീഖ്, ശ്രീ താഹ  എന്നിവർ സംസാരിച്ചു. കടൽത്തീരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും അവ മലിനീകരിക്കപ്പെടാതിരിക്കാൻ സമൂഹത്തിന്എന്തൊക്കെ ചെയ്യാനാകും, സമുദ്രത്തിൽ മാലിന്യങ്ങൾ അധികമായാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവ ബോധവൽക്കരണ ക്ലാസിലൂടെ കുട്ടികൾക്ക് ലഭിച്ചു. നിലപാടം കോർ ഡിനേറ്റർ മാരായ എം  മുജീബ് റഹ്മാൻ സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തി.വിദ്യാർത്ഥി പ്രതിനിധികൾ പങ്കാളികളായി.

 






ജൂൺ 19 വായനാദിനം

ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ ജൂൺ 19ന് നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായ ആഘോഷിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി  ഒരുമാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

     രാവിലെ 9 30ന് കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റത് പുസ്തക പ്രദർശനത്തിന്റെ അകമ്പടിയോടെ കൂടിയാണ്. 9ന് വായനാദിന പ്രത്യേക അസംബ്ലി നടന്നു.വായനാദിന പ്രതിജ്ഞ അധ്യാപകരും കുട്ടികളും ഒറ്റ മനസ്സോടെയും ശബ്ദത്തോടെയും ഏറ്റുചൊല്ലി. ആറാം ക്ലാസിലെ ആരാധ്യ പാടിയ 'വായിച്ചു  വളർന്നീടണം 'എന്ന് തുടങ്ങുന്ന കവിത അസംബ്ലിക് മാറ്റുകൂട്ടി. ക്ലാസ് തല സ്കൂൾതല വായന മത്സരം സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വായനാദിനത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ശ്രീനിവാസൻ മാസ്റ്റർ മുഖ്യാതിഥിയായി. മാഷ് കവിതകൾ ആലപിച്ചും നല്ല വാക്കോതിയും കുട്ടികളെ വായനയുടെയും അറിവിന്റെയും ലോകത്തെത്തിച്ചു. നല്ല  പാഠം അധ്യാപക കോഡിനേറ്റർമാർ, വിദ്യാർത്ഥി കോഡിനേറ്റർമാർ പരിപാടികൾക്ക് നേതൃത്വം നൽകി.

 





അന്താരാഷ്ട്ര   യോഗദിനം  ജൂൺ 21

     ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ ജിയുപിഎസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ നല്ല പാഠം  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗപ്രദർശനം സംഘടിപ്പിച്ചു. 'വസുധൈവ കുടുംബത്തിന് യോഗ 'ഒരു ലോകം ഒരു കുടുംബം എല്ലാവരുടെയും ക്ഷേമത്തിനായി യോഗ എന്ന ഈ വർഷത്തെ ആപ്തവാക്യം ഉൾക്കൊണ്ട് യോഗ ദിനത്തിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ ട്രെയിനർ ശ്രീ ജെ സി പത്മനാഭൻ ഷെട്ടി നിർവഹിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ ഗുണകരമാണെന്നും യോഗ പരിശീലനം കുട്ടികളുടെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു. ഇതിന്റെ അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബെന്നി സർ നിർവഹിച്ചു. സ്വാഗതം നല്ല പാഠം കോഡിനേറ്റർ എം മുജീബ് റഹ്മാനും നന്ദി വി രഞ്ജിനിയും പറഞ്ഞു. അധ്യാപകരും കുട്ടികളും പരിശീലനത്തിൽ പങ്കാളികളായി. ഇതിന്റെ തുടർ പരിപാടിയായി യോഗ പരിശീലനം കുട്ടികൾക്കും അധ്യാപകർക്കും നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാനും തീരുമാനമായി.

 
 
 






അന്താരാഷ്ട്ര ഒളിമ്പിക് ദിനം- ജൂൺ 23

  അന്താരാഷ്ട്ര ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ട ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ നല്ല പാഠം  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ടി ബെന്നി, പിടിഎ പ്രസിഡണ്ട് ശ്രീ മെഹറുഫ് എന്നിവർ ചേർന്ന് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. നല്ല പാഠം കോഡിനേറ്റർമാരായ ശ്രീ മുജീബ് റഹ്മാൻ,ശ്രീമതി രഞ്ജിനി വിദ്യാർത്ഥി കോഡിനേറ്റർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

 
 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം - ജൂൺ26

    ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരിക്കെതിരെ ഒപ്പുശേഖരണം, നൃത്താവിഷ്കാരം, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ റാലി  എന്നിവ നടന്നു. നല്ല പാഠം അധ്യാപക, കോഡിനേറ്റർമാർ,  വിദ്യാർത്ഥി കോഡിനേറ്റർമാർ പരിപാടികൾക്ക് നേതൃത്വം നൽകി.

 






സാമൂഹ്യ പ്രവർത്തനത്തിന്റെ നല്ലപാഠം

 
  •  
     
     
     
    വിദ്യാലയത്തിനു പുറത്തുള്ള ലോകത്തെ അറിയുക.
  • സ്നേഹ ഭരിതമായി ഇടപെടാനും സമൂഹ നന്മക്കായി പ്രവർത്തിക്കാനും പഠിക്കുക.
  • പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളിൽ സർഗാത്മകമായി ഇടപെടൽ നടത്തുക.
  •  
     
    അവശരോടും ആലംഭഹീനരേടും കാരുണ്യവും സഹാനുഭുതിയും പുലർത്തുക. - പുസ്തകങ്ങൾക്കപ്പുറമുള്ള ലോകത്തെ പടുത്തുയർത്താൻ വിദ്യാർഥികളെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ചെമ്മനാട് വെസ്റ്റ് നല്ല പാഠം ക്ലബ്ബ് പ്രവർത്തിച്ചത്. പ്രവർത്തന മികവിന് മനോരമയുടെ 2021 ലെ മികച്ച സ്കൂളിനുള്ള മൂന്നാം സ്ഥാനവും പ്രശസ്തി പത്രവും 10000 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. ബെസ്റ്റ് കോർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയത്തിലെ ശ്രീ. പി.ടി.ബെന്നിക്കും ശ്രീ. സി.എ. മുഹമ്മദ് അനീസിനും പ്രശസ്തി ഫലകവും 5000 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു.