പ്രതീക്ഷതൻ നിറച്ചാർത്തുകളുടെ
വർണ്ണാഭമാം പച്ചപ്പുകൾ
ഭൂമി തൻ വിരിമാറിൽ
തളിരിട്ട വർണ്ണപ്പകിട്ടുകൾ
ഓല കുടയും നിവർത്തി
കിളിമകൾക്ക് താരാട്ടുമേ കി_
യൊരായിരം കാഴ്ചകൾ
നിറം മങ്ങിയ ഓർമ്മകളുമായ്
പരിണമിക്കുകയായ്
മാനുഷികതയുടെ മൂല്യമറ്റ
ചിന്താശേഷികൾ പ്രകൃതിയാം
മാറിടത്തെ പിച്ചിചീന്തുന്നു
ഈ ഡിപ്പസായി വളരുന്നു
വാക്കുകളിലൊതുങ്ങുന്ന
ഹരിതാഭമാം സ്വപ്നങ്ങൾ
ആധുനികതയുടെ വേനലിൽ
കരിഞ്ഞുണങ്ങിപ്പോകുന്നു.