ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ നഷ്ടസ്വപ്നങ്ങൾ
നഷ്ടസ്വപ്നങ്ങൾ
മണിച്ചിത്രതാഴിട്ടു പൂട്ടിയ പോലെ ആണ് ഇപ്പോൾ വീട് . ജനാലയുടെ അഴിപിടുച്ചു ചിഞ്ചു പുറത്തേക്കു നോക്കി നിന്നു. തലയിൽ പ്രത്യേക തരത്തിലുള്ള തൊപ്പി ധരിച്ച ഒരുപാടു പൂക്കൾ. മിന്നു പൂമ്പാറ്റ പേടിച്ചു പൂവിൽ നിന്നും മാറി ഇരിക്കുന്നു. എല്ലാവർക്കും എല്ലാവരെയും പേടിയായി തുടങ്ങിയോ... വാരിക്കോരി എന്നെ കൊഞ്ചിക്കാറുള്ളവരൊക്കെ ഇപ്പോ അടുത്തേക്ക് വരാറേ ഇല്ല. ഈ പാവം ചിഞ്ചുട്ടീടെ കൂടെ കളിക്കാനും ആരും വരുന്നില്ല. അല്ലേൽ വീട് മൊത്തം ബഹളമായേനെ. വേലക്കും പൂരത്തിനുമൊക്കെ പോവാർന്നു. ഇപ്പോ യാതൊന്നുമില്ല . വഴിയിൽ പോലും ആരേം കാണാറില്ല. അല്ലേൽ അവരോടെങ്കിലും മിണ്ടാർന്നു.... പിന്നെ ടി വി യിൽ കാണുന്നു ഒരു കുഞ്ഞു വില്ലൻ വന്നത്രെ... ഈ സിനിമേല് വരണ പോലെ എന്നാലും അവൻ കാരണം ഈ അവധികാലം മൊത്തം വീട്ടിൽ ഇരിക്കേണ്ടിവരുമെന്നു ഞാൻ കരുതിയില്ല. "ചിഞ്ചു......... "അമ്മ വിളിച്ചപ്പോഴാണ് മിന്നു പൂമ്പാറ്റ പറന്നു പോയത് ഞാൻ അറിഞ്ഞത്. ഇത്രനേരമൊക്കെ ഞാൻ ഓർത്തിരുന്നോ..? അമ്മ ഉച്ചയൂണുനാണ് വിളിക്കുന്നത്. ഇനി ഹാൻഡ്‌വാഷ് ഇട്ടു കൈകഴുകാം എന്നിട്ടു മോരുകൂട്ടി മാമു ഉണ്ണാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |