ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കുറുക്കനും മുൾചെടിയും

കുറുക്കനും മുൾചെടി യും

ഒരു ദിവസം ഒരു കുറുക്കൻ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. അപ്പോൾ വഴിമധ്യേ ഒരു മുൾക്കാട് കണ്ടു. കൂർത്ത മുള്ളുകൾ നിറഞ്ഞ മുൾക്കാടുകൾ കടന്ന് അപ്പുറം എത്താൻ എന്താണ് മാർഗം എന്ന് കുറുക്കൻ ആലോചിച്ചു. പിന്നെ മുൾക്കാട് ചാടി കയറാൻ തീരുമാനിച്ചു. പിന്നിലേക്ക് നടന്നു അതിവേഗം ഓടി വന്ന് മുൾക്കാട് ചാടിക്കയറാൻ കുറുക്കൻ ശ്രമിച്ചു. സമയദോഷം എന്നേ പറയേണ്ടൂ ചാട്ടം പിഴച്ചു. മുകളിൽ തന്നെ ചെന്നു വീണു. കൂർത്ത മുള്ളുകൾ തറച്ച കുറുക്കൻ റെ ശരീരം വേദനിച്ചു രോഷത്തോടെ അതിൽ ഏറെ സങ്കടത്തോടെ മുൾച്ചെടിയോട് കുറുക്കൻ പറഞ്ഞു. "നീ എന്തിനാണ് എന്നെ നോവിച്ചത്"? ഇതുകേട്ട് മുൾച്ചെടി പറഞ്ഞു " സ്നേഹിതാ ഞാൻ മുൾച്ചെടി ആണെന്നും നിറയെ മുള്ളുകളുണ്ട്‌ എന്നും നിനക്ക് അറിയാം എന്നിട്ടും നീ എന്നിൽ തന്നെ വന്നു ചാടിയ എന്തിനാണ് അൽപദൂരം ഏറെ നടന്നാലും നിനക്ക് മറ്റൊരു വഴിയെ പോകാമായിരുന്നില്ലേ". കൂട്ടുകാരെ, അപകടം വരുത്തുന്ന എളുപ്പമാർഗ്ഗത്തേക്കാൾ നല്ലത് അപകടം ഇല്ലാത്ത നീണ്ട വഴിയാണ്.

ഷംന കെ എ
7 A ജി.യു.പി.എസ് എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ