ഓരോ ദിനങ്ങളും പറന്നുപോയി
മറന്നില്ല നാം പോരാടുവാൻ.
ജഗത്തിനെ വരിഞ്ഞ കൊറോണയെ വെല്ലുവാൻ
നമ്മെ പഠിപ്പിച്ച ദൈവങ്ങളെ ഓർത്തിടാം.
കാവലാളായി നാടുനീളെ നമ്മെ
രക്ഷിച്ചു പോന്ന പടയാളികളെ,
നേർക്കുനേർ നേരിട്ട ഡോക്ടർമാരെയും.
പീക്കിരിയായ വമ്പന്മാരെ
കൈകഴുകി തുരത്തിടാം.
ഒന്നിച്ചു നിന്നാൽ ഇവന്മാരെല്ലാം
വമ്പന്മാരല്ല, വെറും
തുചഛരല്ലോ....