ഏറ്റവും ചെറിയ വസ്തുവല്ലോ വൈറസ്..
വൈറസ് കണ്ടു പിടിച്ചതോ ദിമിത്രി ഇവാനോവ്സ്കിയല്ലോ...
അപകടകരമാം വൈറസുകൾ പലതുണ്ട് ഭൂവിൽ...
വൈറസ് പരത്തുന്ന രോഗങ്ങൾ പലതരമുണ്ടല്ലോ കൂട്ടുകാരേ...
അവ ഓരോന്നായി നമുക്ക് അറിഞ്ഞിരിക്കാം...
ജലദോഷം, സാർസ്, മുണ്ടിനീര്, വസൂരി, പക്ഷിപ്പനി, പോളിയോ,... എന്നിങ്ങനെ നീളുന്നു ഈ നിര....
വൈറസ് പഠനശാഖയല്ലോ വൈറോളജി എന്നോർത്തിടുവിൻ..
വൈറസ് ബാധ തടയുവാൻ ശുചിത്വം ശീലമാക്കിടുവിൻ കൂട്ടുകാരേ...
രോഗങ്ങളിൽ നിന്ന് രക്ഷ നേടുവാൻ പ്രതിരോധമാണ് ചികിത്സയേക്കാൾ ഉത്തമമെന്ന വാക്യത്തെ ഉയർത്തി പിടിക്കൂ കൂട്ടുകാരേ....