ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/മഴ നനഞ്ഞ കുട്ടി

മഴ നനഞ്ഞ കുട്ടി

പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു പാവപ്പെട്ടവനായ ഒരു കൃഷിക്കാരനുണ്ടായിരുന്നു. അയാളുടെ കയ്യിൽ പണം ഒന്നും ഉണ്ടായിരുന്നില്ല. അയാളുടെ മകൻ എന്നും പള്ളിക്കൂടത്തിലേക്കു മഴ നനഞ്ഞാണ് പോയിരുന്നത്.

കുട്ടി അച്ഛനോട് മഴ നനഞ്ഞു പോകുന്ന കാര്യം പറഞ്ഞിട്ടും കയ്യിൽ പണമില്ലാത്ത കാരണത്താൽ അച്ഛനു കുട വാങ്ങിച്ചു കൊടുക്കാൻ സാധിച്ചില്ല. നനഞ്ഞു വരുന്നതിനാൽ എന്നും അവനെ പഠിപ്പിക്കുന്ന ടീച്ചർ ചീത്ത പറയുമായിരുന്നു.

കാലം കടന്നു പോയി. ഒരിക്കൽ ആ നാട്ടിൽ മഹാപ്രളയം വന്നു. നാടു മുഴുവൻ വെള്ളത്തിലായി. എല്ലാവരും ഒറ്റപ്പെട്ടു. അങ്ങിനെ ഉള്ളവരെ രക്ഷപ്പെടുത്തുവാനായി ആളുകൾ പരക്കം പാഞ്ഞു. കുറച്ചു പേരെ രക്ഷപ്പെടുത്തി. എന്നാൽ ഇനിയും ആളുകളെ രക്ഷിക്കണമായിരുന്നു.

പക്ഷെ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ വഴി മനസ്സിലാകുന്നില്ലായിരുന്നു. രക്ഷകരോടൊപ്പം ആ കുട്ടിയും പുറപ്പെട്ടു. അവനോട് മറ്റുള്ളവർ പറഞ്ഞു- "നീ മഴ കൊള്ളണ്ട, കുട്ടിയല്ലേ ? പനി പിടിക്കും.”

അവൻ പറഞ്ഞു- "ഏയ് ഇല്ല, എല്ലാ മഴക്കാലത്തും മഴ നനഞ്ഞാണ് സ്കൂളിൽ പോകാറ്. ഇന്നേ വരെ എനിക്കു പനി പിടിച്ചിട്ടില്ല.” അവർ അവനേയും ഒപ്പം കൂട്ടി. ഇനിയും രക്ഷപ്പെടാത്ത അവന്റെ ക്ലാസിലെ മുപ്പതോളം കൂട്ടുകാരുടെ വീടുകളിലേക്കുള്ള വഴി അവനറിയാമായിരുന്നു. മഴ നനഞ്ഞു വെള്ളത്തിലൂടെ നീന്തി പോയി അവൻ അവരുടെ വീടുകൾ കാണിച്ചു കൊടുത്തു. ആ മുപ്പതു കുടുംബങ്ങളെയും അങ്ങിനെ രക്ഷപ്പെടുത്തി.

പിന്നീടൊരിക്കൽ ആ രക്ഷപ്പെട്ടവരെല്ലാവരും കൂടി ചേർന്നു അവനു നല്ലൊരു റെയിൻ കോട്ടും ഒരു സുന്ദരൻ കുടയും അവനു സമ്മാനമായി കൊടുത്തു.


വാഗർത്ഥ് ജി. കൃഷ്ണൻ
1 ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ