ഒരു നാൾ സൃഷ്ടിക്കുന്നു

ശരീരം മുഴുവൻ വല്ലാത്ത വേദന. ശ്വാസമെടുക്കാൻ ചെറിയൊരു തടസ്സം. ആരോ ശ്വാസം പിടിച്ചു കെട്ടിവച്ചപോലൊരു തോന്നൽ. കൂടാതെ തലവേദനയും. തിരിയാനും മറിയാനും പറ്റാത്തൊരവസ്ഥ. ഞാൻ ആശുപത്രിയിലെത്തിയിട്ടു ഇന്നേക്ക് നാല് ദിവസമായി. അങ്ങനെ ഇതെല്ലാം ആലോചിച്ചു കിടക്കുമ്പോഴാണ് ആരോ വന്നു തട്ടിവിളിച്ചത്. അത് ഡോക്ടർ ആയിരുന്നു. കൂടെ രണ്ടു നേഴ്‌സുമാരുമുണ്ട്. എല്ലാദിവസവും അവർ എന്നെ രണ്ടും മൂന്നും തവണ വന്നു നോക്കാറുണ്ട്. എങ്കിലും ഇത്ര ദിവസമായിട്ടും എനിക്ക് അവരുടെ മുഖമൊന്ന് കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ശരീരം മുഴുവൻ മൂടിപുതച്ചാണ് അവരുടെ വരവ്. അല്ലെങ്കിലും അവരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സ്വന്തം ജീവൻ വകവെക്കാതെയല്ലെ അവരുടെ നടപ്പ്.

"ഇപ്പോൾ എങ്ങനെയുണ്ട്? "

ഡോക്ടറുടെ ചോദ്യത്തിനു കുഴപ്പമില്ല എന്ന മറുപടി ഞാൻ കൊടുത്തു. നുണയാണെങ്കിൽ പോലും എനിക്കതു പറയേണ്ടി വന്നു.

ഇതിനു ശേഷം നേഴ്‌സുമാരും ഡോക്ടരും റൂമിൽ നിന്ന് പോയി. വീണ്ടും നിശബ്ദത. ഈ ഏകാന്തത എന്നെ മാനസികമായി വല്ലാതെ തളർത്തുന്നുണ്ട്. ആരുമില്ലാത്ത ഈ ഒറ്റമുറിയിൽ കഴിയൽ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു. പക്ഷെ എന്ത് ചെയ്യാൻ.....

എനിക്കല്ലെങ്കിൽ പോലും മറ്റുള്ളവർക്ക് വേണ്ടിയെങ്കിലും ഞാൻ ഇവിടെ കഴിയണം.

കിടക്കയിൽ നിന്ന് എഴുനേറ്റ് ഞാൻ ജനലരികിൽ ചെന്നിരുന്നു പുറത്തേക്കു നോക്കി.ആകെ ഒരു നിശബ്ദത. റോഡെല്ലാം വിജനം. ഇതിനിടയിൽ ആകാശത്തു പറന്നുപോയൊരു പക്ഷി എന്റെ ശ്രദ്ധയിൽ പെട്ടത്.

സത്യത്തിൽ ആ പക്ഷിയെ കണ്ടപ്പോൾ എനിക്ക് കൊതിയായി.

ഞാൻ മനസ്സിൽ പറഞ്ഞു.....

ഒരുനാൾ ഞാനും സ്വാതന്ത്രനാവും. ഈ കൂട്ടിൽ നിന്ന്.സ്വതന്ത്ര വായു ശ്വസിച്ചു ഭീതി യില്ലാതെ.

പേര്
ക്ലാസ്സ് ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ