ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഴ വരുന്നതും കാത്ത്

*മഴ വരുന്നതും കാത്ത്*      

വെയിലേറ്റ് വാടിക്കരിഞ്ഞൊരാ വയലുകൾ
മഴയും കാത്തിടിയും കാത്തവിടെ വരളുന്നു

മഴ വരുമെങ്കിൽ തൻ ദാഹമകറ്റുവാൻ
ചാതക പക്ഷികൾ ദാഹനീർ കേഴുന്നു

ബാഷ്പമായെത്തേണ്ട കാർവർണ്ണ മേഘങ്ങൾ
കടലിൻ പരപ്പിൽ നിന്നുയരാതുറങ്ങവേ

പൊള്ളുന്നു ജീവനും ഭൂമിയും പിന്നെയും
ഉറ്റു നോക്കുന്നു ഹാ മാനം കറുക്കുവാൻ

ഉരുകുന്ന മഞ്ഞിൽ നിന്നുയരുന്ന കടലും
ഒഴുകാത്ത നദിയിൽ നിന്നുയരുന്ന പൊടിയും

നിലനിൽപ്പ് തുടരുമിനിയെത്ര നാൾ അറിയില്ല
ഇക്കണ്ട വിനകൾ തന്നുത്തരം മനുഷ്യർ നാം


അനശ്വര. എസ്
പ്ലസ് വൺ ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത