ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഓർമയിൽ എന്നും

ഓർമയിൽ എന്നും      

അരുൺ സന്തോഷത്തോടെയാണ് അന്ന് സ്കൂളിൽ എത്തിയത് കാരണം അന്ന് പരിസ്ഥിതി ദിന മായിരുന്നു. സ്കൂളിൽ വൃക്ഷതൈകൾ കൊടുക്കുമെന്ന് അവന് അറിയാമായിരുന്നു.അവർ ആ തൈക്കായി കാത്തിരുന്നു അവന് ഏത് തൈലഭിക്കുമെന്നായിരുന്നു അവൻ്റെ ചിന്ത മുഴുവനും. അപ്പോൾ സിന്ധു ടീച്ചർ ക്ലാസിൽ എത്തി.അരുൺ ടീച്ചറോട് ചോദിച്ചു ' ടീച്ചർ എപ്പോഴാണ് ചെടികൾ കിട്ടുന്നത് ' അദ്ധ്യാപിക ഒരു പുഞ്ചിരിയോടെ പറഞ്ഞു 'അരുൺ ആ വൃക്ഷതൈ ലഭിച്ചാൽ എന്ത് ചെയ്യും' അവൻ പറഞ്ഞു 'ഞാൻ അതിനെ വീട്ടിൽ കൊണ്ടുപോയി നട്ട് അതിന് ദിവസവും വെള്ളവും വളവും നൽകി വളർത്തി വലുതാക്കും.' ടീച്ചർ പറഞ്ഞു 'എല്ലാവരും അരുണിനെ പോലെ ഇന്ന് തന്നെ ആ ചെടി നടുമോ' എല്ലാവരും സന്തോഷത്തോടെ തലയാട്ടി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ടീച്ചർ ക്ലാസിൽ വന്നു പറഞ്ഞു 'ചെടികൾ കൊടുത്തു തുടങ്ങി ഓരോ ക്ലാസുകളായി വിളിക്കും. നിങ്ങളുടെ ക്ലാസ് വിളിക്കുമ്പോൾ ഗ്രൗണ്ടിലേക്ക് വരണം ' എല്ലാവരും എപ്പോഴാണ് നമ്മുടെ ക്ലാസ്സ് വിളിക്കുക എന്ന് ശ്രദ്ധിച്ചിരുന്നു. ടീച്ചർ വന്നു പറഞ്ഞു 'അടുത്തത് നിങ്ങളാണെന്ന് എല്ലാവരും ഓടാൻ തയ്യാറായി നിന്നു അരുണും. ടീച്ചർ പറഞ്ഞതും എല്ലാവരും ഇറങ്ങി ഓടി. അവിടെ എത്തിയപ്പോൾ അരുൺകണ്ട കാഴ്ച ചെടികൾ എല്ലാം ഒടിഞ്ഞു കിടക്കുന്നു .എല്ലാവരും ചവിട്ടിയും ഇട്ടിരിക്കുന്നതാണ് .അവന്ന് സങ്കടമായി അതിൽ നിന്ന് ഒരുകണിക്കൊന്നയാണ് അവന് കിട്ടിയത്. അതും കൊണ്ട് അവൻ വീട്ടിൽ എത്തിയപ്പോൾ അമ്മ ചോദിച്ചു ' എന്തു പറ്റി വിഷമിച്ചിരിക്കുന്നത് 'അവൻ ഒന്നുമില്ല എന്നു പറഞ്ഞ് അവൻ്റെ ബാഗ് അമ്മയുടെ കയ്യിൽ കൊടുത്തതിന് ശേഷം ഓടി അവൻ്റെ തോട്ടത്തിൽ ചെന്നു. അവിടെ അവന് കുട്ടിക്കാലത്ത് കിട്ടിയ വിത്തും തൈകളും തട്ട് വളർത്തിയ മരങ്ങളെയും പൂക്കളെയും കൊണ്ട് നിറഞ്ഞിരുന്നു. അവരുടെ കൂട്ടത്തിൽ ഒരു പുതിയ കൂട്ടുകാരനായി അവൻ അതിനേയും നട്ടു അതിനെ പരിപാലിച്ച് ദിവസവും സ്കൂളിൽ നിന്ന് വന്നാൽ അവൻ അതിന് ആദ്യം വെള്ളവും വളവും കൊടുക്കും അങ്ങനെ അതിനെ അവൻ വളർത്തി വലുതാക്കി.സ്കൂളടക്കുംപ്പോൾ അവൻ ആ തോട്ടത്തിൽ മരങ്ങളുടെയും ചെടികളുടെയും കൂടെ കളിച്ച് സന്തോഷതേതാടെ കഴിയും.

എൻ്റെ ഒാർമ്മയിൽ എന്നും ഓരോ മരങ്ങൾക്കും ഓരോ ചെടികൾക്കും പറയാനുണ്ട് കഥകൾ.ജോലിക്കായി വിദേശത്ത് പോകുന്ന എനിക്ക് ഇനി ഇവയെ എങ്ങനെ പരിപാലിക്കുമെന്ന റിയില്ല. ഞാൻ മടങ്ങി വരുമ്പോൾ ഒരായിരം ഓർമ്മകളുമായി ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നാൽ മതിയായിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവൻ ആ കണിക്കൊന്നയുടെ ചുവട്ടിലായി ഇരുന്നു.

അക്ഷര
7D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ