ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
പുൽനാമ്പുകൾ കാറ്റിലാടുകയാണ് അവളുടെ കുഞ്ഞു മുഖത്ത് ദു:ഖമുണ്ട്, വേദനയുണ്ട്. ആ കുഞ്ഞു മനസ് അനുഭൂതികളുടെ മായത്തളികയാകുകയായിരുന്നു. ആ കാറ്റ് പുൽനാമ്പുകളുടെ അന്ത്യത്തിനായുള്ള കൊടുങ്കാറ്റിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. രണ്ടാഴ്ചയ്ക്കു മുൻപ് അസ്തമയ സൂര്യൻ്റെ നയനഭംഗി നുകരാൻ പോയ രണ്ട് പൂമ്പാറ്റകളും കുടുംബവും. അന്ന് സൂര്യനോടൊപ്പം അസ്തമിച്ചത് കളി ചിരിയുമായ് തേൻ നുകർന്ന് പാറിപ്പറക്കുകയായിരുന്ന ഒരു പൂമ്പാറ്റയുടെ പാതി വരച്ചിട്ട വർണാഭമായ ജീവിതവുമായിട്ടായിരുന്നു.കാരണമോ വൻമതിലുകൾ താണ്ടിയെത്തിയ മഹാമാരിയുടെ കരങ്ങളും. ഒരു പൂമ്പാറ്റയുടെ ഇരുചിറകുകൾ പോലെ ആ രണ്ട് കുഞ്ഞു സുഹൃത്തുക്കൾ.അതിൽ നിന്നുമൊരു ചിറക് നഷ്ടപ്പെടുമ്പോൾ മനസിനെ ഒറ്റപ്പെടലിൻ്റെ ഇരുട്ട് കീഴടക്കുന്നതിന് വിപരീതമായി ആ കുഞ്ഞു മനസിൽ നിറഞ്ഞത് പ്രതിരോധത്തിൻ്റെ വെളിച്ചമാണ്. വാക്സിനുകളില്ലാത്ത രോഗത്തിനുള്ള വാക്സിൻ ശുചിത്വമാണെന്ന് തിരിച്ചറിഞ്ഞ് തന്നാലാകുന്ന സഹായം; ബോധവൽക്കരണ ചിത്രങ്ങളും സന്ദേശങ്ങളും രചിച്ചും ,സോപ്പിൻ്റെയും ശുചിത്വത്തിൻ്റെയും ആവശ്യകത അറിയിച്ചും രോഗികളിൽ സാന്ത്വനവും കരുതലും നിറയ്ക്കുന്ന വാക്കുകളിലൂടെയും, മറ്റുള്ളവരിൽ ജാഗ്രത പുലർത്തിയും അവളൊരു കുഞ്ഞു മാലാഖയായി പാറി നടന്നു. ദീപമാകുന്ന ആ കുഞ്ഞു മനസ് കത്തിജ്വലിച്ച് ശുചിത്വത്തിൻ്റെ പ്രകാശകിരണങ്ങൾ പരത്തി.ആ പ്രകാശകിരണങ്ങളിൽ ലോകം ഒരു മഹാമാരിയുടെ ഇരുട്ടിൽ നിന്നും അതിജീവനത്തിൻ്റെ പാതയിലേക്കുയർന്നു.പുൽനാമ്പുകൾ അപ്പോഴും ഇളം കാറ്റിലാടുകയായിരുന്നു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം |