ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
വിദ്യാർത്ഥികളിൽ ശാസ്ത്രീയമനോഭാവം ജനിപ്പിക്കുക, ശാസ്ത്രീയ രീതികൾ പിന്തുടരാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു സയൻസ് ക്ലബ്ബിന്റെ മോട്ടോ. ഇതിന് വേണ്ട പരിപാടികൾ ആണ് സ്കൂൾ തലത്തിൽ ആ സൂത്രണം ചെയ്തത്.
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ഓരോ വിദ്യാർത്ഥിയും ഗൃഹാ ങ്ക ണത്തിൽ ഒരു ഫലവൃക്ഷതൈ നട്ടു,പരിചരിച്ചു വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഫോട്ടോ എടുത്തു, ക്ലാസ്സ് ടീച്ചർ ക്ക് അയച്ചു കൊടുക്കുക എന്നതായിരുന്നു ഒരു പ്രവർത്തനം. കൂടാതെ വിദ്യാലയത്തിൽ മികച്ച കർഷനായ കെ. പി ബാലൻ മാഷിനെ പൊന്നാട അണിയിച്ചു ആദരിച്ചു. അദ്ദേഹം സ്കൂൾ അങ്ക ണത്തിലെ മരമുത്തശ്ശിക്ക് ബൊ ക്ക നൽകി ആദരിച്ചു.
ജൂലൈ 21 ന് ചാ ന്ദ്രദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനിലേക്ക് ഒരു യാത്ര എന്ന ഡോക്യൂമെന്ററി ഓൺ ലൈൻ ആയി കുട്ടികൾക്ക് കൊടുത്തു. ചാന്ദ്രദിന ക്വിസ്, മലയാളിയായ ശാസ്ത്രജ്ഞയുടെ സംഭാവനകൾ കണ്ടെത്തി പ്രബന്ധം അവതരിപ്പിക്കൽ എന്നിവ നടത്തപ്പെട്ടു.
സബ് ജില്ലാ തലത്തിൽ നടത്തിയ ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വീഡിയോ നിർമ്മാണത്തിൽ സ്കൂളിലെ ജെ. എസ് ശ്രേയ ഒന്നാം സ്ഥാനം നേടി.
ഹിരോഷിമ ദിനത്തിൽ കുമാരി പാർവണ ആണവയുദ്ധത്തിന്റ കെടുതികളെ കുറിച്ചുള്ള വീഡിയോ നിർമ്മിച്ചു ഷെയർ ചെയ്തു.
അധ്യാപകദിനത്തിൽ കുട്ടികൾ ശാസ്ത്രക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരായി ഓൺ ലൈൻ ക്ലാസ്സുകൾ എടുത്തു. വീഡിയോ അയച്ചു തന്നു
ചോമ്പാല സബ്ജില്ലാ ശാസ്ത്രമേളയിൽ തിളങ്ങുന്ന വിജയം നേടി
ദ്യുതിബാബു (പ്രൊജക്റ്റ് ഒന്നാം സ്ഥാനം ).
പാർവ്വണ ( ശാസ്ത്ര ലേഖനം ഒന്നാം സ്ഥാനം ).
ശ്രീയുക്ത ( ശാസ്ത്ര പരീക്ഷണം. ഒന്നാം സ്ഥാനം ) എന്നിവർ സ്കൂളിന്റെ അഭിമാനമായി.
നവംബറിൽ സ്കൂൾ തുറന്നപ്പോൾ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി ഓരോ ക്ലാസ്സിലും പ്രദർശിപ്പിച്ചു
ഇൻസ്പയർ അവാർഡിന് 5 വിദ്യാർത്ഥികൾ യഥാസമയം ആശയങ്ങൾ കണ്ടെത്തി ഓൺ ലൈൻ സബ്മിസ്ഷൻ നടത്തിയതിൽ 2 വിദ്യാർത്ഥികൾക്ക് അവാർഡ് ലഭിച്ചു.
നഫീസത്തുൽ മിസ് രി യ, ഫാത്തിമത്തുൽ അമാന എന്നിവരാണ് ഈ കൊച്ചു മിടുക്കികൾ..വിദ്യാർത്ഥികളിൽ ശാസ്ത്ര കൗതുകം, നിരീക്ഷണപാഠവം ജിജ്ഞാസ എന്നിവ പരിപോഷിപ്പിക്കുന്നതിനായി വീടുകളിൽ പരീക്ഷ ശാലകൾ ( ശാസ്ത്രപ്പുര ) ഒരുക്കുകയും, കുട്ടികൾ ചെയ്ത പരീക്ഷണങ്ങൾ വിഡിയോ ആയി ക്ലാസ്സ് ഗ്രൂപ്പിൽ അയച്ചു തരികയും ചെയ്തു