സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2019 -20 വർഷക്കാലയളവിൽ സ്കൂളിൽ 14 യു എസ് എസ് നേടി. അതിൽ നാല് ഗിഫ്റ്റഡ് ചൈൽഡ്.

സോഷ്യൽ സയൻസ് ക്ലബ്ബ്

പ്രാദേശിക സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട സാമൂഹിക ചിത്രരചന ചിത്രപ്രദർശനം ശിശുദിനറാലി യു പി തലം ദിനാചരണവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ്

വിദ്യാരംഗം

ക്ലാസ് ഉദ്ഘാടനം സ്കൂൾ തല ഉദ്ഘാടനം എന്നിവ വിപുലമായ കലാപരിപാടികളോടെ നടത്തി. ശ്രീ സജീവൻ എൻ ചെമ്മരത്തൂർ സോമൻ കടലൂർ എന്നിവർ പങ്കെടുത്തു. വായന കഥാപാത്ര ആവിഷ്കാരം സാഹിത്യക്വിസ് അമ്മയുംകുഞ്ഞും ആർട്ട് ഗാലറിയിൽ ചിത്ര പ്രദർശനം എന്നിവ നടന്നു. പുസ്തകാവലോകനം നാടൻപാട്ടുകൾ സർഗാത്മക രചനകൾ എന്നിവ കുട്ടികളുടെ സർഗ്ഗ പുരോഗതിക്കു സഹായകമായി.

ഇംഗ്ലീഷ് ക്ലബ് ആശയവിനിമയശേഷി വികസനശില്പശാല നടത്തി ഓൺലൈൻ പാചകമേള,പെൺകുട്ടികൾക്കായി വ്യക്തിത്വവികസന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.

ഹിന്ദി ക്ലബ്ബ്

പുതിയ പുതിയ വാക്കുകൾ പരിചയപ്പെടുത്തിക്കൊടുത്തു. ഹിന്ദി കഥകളും കവിതകളും അടങ്ങിയ ഓഡിയോ വീഡിയോ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം കഥാരചന കവിതാരചന എന്നിവ നടത്തി.

ഗണിത ക്ലബ്ബ്

രാമാനുജൻ ദിനം ക്വിസ്സും അനുബന്ധ പ്രവർത്തനങ്ങളും നടത്തി.

സയൻസ് ക്ലബ്ബ്

ഹോം ലാബ് സജ്ജീകരിക്കാൻ ആവശ്യമായ കിറ്റുകൾ കുട്ടികൾക്ക് നൽകി. സ്കൂൾതലത്തിൽ ശാസ്ത്ര മേള നടത്തി. സബ്ജില്ലാതലം ശാസ്ത്രരംഗം പരിപാടിയിൽ വീട്ടിൽ ഒരു പരീക്ഷണം ഒന്നാം സ്ഥാനം നേടി.