ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്പോർട്സ് ക്ലബ്ബ്
കായിക രംഗത്തെ നേട്ടങ്ങൾ
നിലവിലെ ഇന്ത്യൻ ഫുട്ബോൾ താരം V. P. സുഹൈർ,നിലവിലെ ജൂനിയർ ഇന്ത്യൻ ഫുട്ബോൾ താരം തോമസ് ചെറിയാൻ, കേരള സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടിൽ, ദാമൻ ദിയു സന്തോഷ് ട്രോഫി താരം നിഹാൽ S ഹുസൈൻ, മുൻ SBT താരം V. P. സുനീർ, കേരള പോലീസ് താരം C.ഷാജി, തുടങ്ങി 2021 ൽ നടന്ന KPL മത്സരങ്ങളിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച മുബഷീർ, അൻഷാദ്, ആഷിഖ് ഷഹീർ എന്നിവരും അവസാനമായി നടന്ന സ്കൂൾ തല മത്സരത്തിൽ കേരള ടീമിലേക്ക് സെലെക്ഷൻ ലഭിച്ച പ്ലസ് വൺ വിദ്യാർത്ഥിയായ മിൻഹാജുൽ ഹക്ക് തുടങ്ങി നിരവധി ഫുട്ബോൾ താരങ്ങൾക്ക് ജന്മം നൽകിയ സ്കൂളാണ് GOHS എടത്തനാട്ടുകര.
കേരള സംസ്ഥാന സുബ്രേതോ ഫുട്ബോൾ കപ്പ് ജേതാക്കൾ
2019-20 വർഷം തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സുബ്രതോ കപ്പ് മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ സ്കൂൾ ടീം മത്സരിക്കുകയും സബ് ജൂനിയർ വിഭാഗത്തിൽ ജേതാക്കളവുകയും ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
അതിന്റ ഭാഗമായി ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ സുബ്രതോ കപ്പ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു GOHS എടത്തനാട്ടുകര പങ്കെടുത്തു.
RELIENCE FOOTBALL CUP CHAMPIONS
2019/20 ൽ പാലക്കാടിൽ വെച്ച് നടന്ന ജില്ല മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ പങ്കെടുക്കുകയും രണ്ട് വിഭാഗത്തിലും ജേതാക്കളാവുകയും ചെയ്തു.
തുടർന്ന് തൃശ്ശൂരിൽ വെച്ച് നടന്ന കോഴിക്കോട് സോണൽ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പങ്കെടുക്കുകയും ജൂനിയർ വിഭാഗത്തിൽ ജേതാക്കളവുകയും വിജയികൾക്കുള്ള റിലയൻസ് ട്രോഫിയും .25000/-രൂപ ക്യാഷ് പ്രൈസ് നേടുകയും ചെയ്തു.
ഇതിനെ തുടർന്ന് കോയമ്പത്തൂരിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യൻ റിലയൻസ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളവുകയും നാഷണൽ റിലയൻസ് കപ്പ് ഫുട്ബോൾ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
മുംബൈയിൽ വെച്ച് നടന്ന റിലയൻസ് നാഷണൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുകയും റണ്ണേഴ്സപ്പ് ആവുകയും അതിന്റെ ഭാഗമായി 1ലക്ഷം രൂപ സമ്മാനമായി നേടുകയും ചെയ്തു.ഇതിനെ തുടർന്ന് കോയമ്പത്തൂരിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യൻ റിലയൻസ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളവുകയും നാഷണൽ റിലയൻസ് കപ്പ് ഫുട്ബോൾ മത്സരത്തിലേക്ക് യോഗ്യത നേടുകയും അതിന്റ ഭാഗമായി ജൂനിയർ ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് GOHS എടത്തനാട്ടുകാരയുടെ തോമസ് ചെറിയാന് സെലെക്ഷൻ ലഭിച്ചു.
ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം GOHS എടത്തനാട്ടുകാരയുടെ സുഹൈൽ നേടുകയും ചെയ്തു.
2019 ൽ കേരള സ്കൂൾ ടീമിൽ GOHS എടത്തനാട്ടുകര സ്കൂളിൽ നിന്നും ജൂനിയർ കാറ്റഗറിയിൽ മുന്ന റോഷൻ, മുക്താർ, ലിയൻ, ഫിനാസ്, ഷിബിൻ, അതുൽ, അഭി, തോമസ് ചെറിയാൻ എന്നിവർ കേരളത്തിനായി ബൂട്ടുകെട്ടി.
പാലക്കാട് ജില്ല ടീമിനായി മുബഷീർ, അലി ആഷിഖ് എന്നിവരും സെലെക്ഷൻ നേടിയെടുത്തു.
ഇപ്പോൾ GOHS പ്ലസ് വൺ വിദ്യാർത്ഥി മിൻഹാജുൽ ഹക്ക് ജൂനിയർ പാലക്കാട് ജില്ല ഫുട്ബോൾ ടീമിൽ തിരഞ്ഞെടുക്കപ്പെടുകയും കേരള സംസ്ഥാന ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.
ഈ വർഷം നടന്ന പാലക്കാട് ജില്ലാ അത്‌ലറ്റിക്‌സ് മത്സരത്തിൽ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് തൻസീഹ് ഹൈ ജമ്പിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി.ഈ വർഷം നടന്ന പാലക്കാട് ജില്ലാ അത്‌ലറ്റിക്‌സ് മത്സരത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ദിയ എം സി ലോങ്ങ് ജമ്പിൽ രണ്ടാം സ്ഥാനംവും ട്രിപ്പിൾ ജമ്പിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി.