ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-25

ലിറ്റിൽകൈറ്റ്സ്/2022-25
21096-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21096
യൂണിറ്റ് നമ്പർLK/2018/21096
അംഗങ്ങളുടെ എണ്ണം43
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർസന എം
ഡെപ്യൂട്ടി ലീഡർഅഷ്ഫാഖ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ‌ുനിത.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എം,ജിജേഷ്
അവസാനം തിരുത്തിയത്
26-09-202321096gohs











ക്യാമ്പോണം 2023

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്നഡിജിറ്റൽ ക്യാമ്പോണംഎടത്തനാട്ടുകര ഗവൺമെന്റ്ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.ഒമ്പതാം ക്ലാസിന്റെ ഏകദിന ക്യാമ്പിൽ 42 കുട്ടികൾ പങ്കെടുത്തുഓണാഘോഷത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനങ്ങൾ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താർ, പി ടി എ പ്രസിഡന്റ് കരീംപടുകുണ്ടിൽ,പ്രധാന അധ്യാപകൻ പി റഹമത്ത്‌ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.ഓണം എന്ന പ്രധാന തീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്.സ്ക്രാച്ച് ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം,കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ ചിത്രങ്ങൾ,പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയും ആയിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.തുടർ ക്യാമ്പുകളിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും എല്ലാ വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനത്തിന് അവസരം നൽകുന്നവിധത്തിലും ക്രമീകരിച്ചു കൊണ്ടാണ് സ്കൂൾതല ക്യാമ്പ് അവസാനിച്ചത്  മാസ്റ്റർ ട്രെയിനർ എം കെ ഇക്ബാൽക്ലാസ്സെടുത്തു ലിറ്റിൽ കൈ റ്റ്സ് അധ്യാപകരായ എ സുനിത. എം ജിജേഷ് എന്നിവർ നേതൃത്വം നൽകി വിദ്യാർത്ഥികളായ എം സന,റഷ ഷെരീഫ്,പി എ ദേവിക,എൻ ശാമിൽ എന്നിവർ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു വിദ്യാർത്ഥികളിൽ താൽപര്യവും ആത്മവിശ്വാസവും വളരെ നല്ല രീതിയിൽ പകരാൻ ക്യാമ്പ് സഹായിച്ചു എന്ന് അവർ അഭിപ്രായപ്പെട്ടു

ക്യാമ്പോണം 2023 പോസ്റ്റർ

ക്യാമ്പോണം 2023 പത്രവാർത്ത