ഉള്ളിൽ കയറുവാൻ കൈകാgൽ കഴുകണം.
പുറത്തെങ്ങോ ഓടി വരികയല്ലേ....
ഉണ്ണിയെക്കാത്തുകൊണ്ടുമ്മറത്തിണ്ണയിൽ കൂനിയിരിക്കും മുത്തശ്ശി ചൊല്ലും.
എങ്ങാണ്ടെങ്കിലും പോകാനിറങ്ങിയാൽ കാരണമെന്തെന്നു ചൊല്ലിടേണം
ന്യായമില്ലെന്നു മുത്തശ്ശി ചൊല്ലിയാൽ വീട്ടിലൊതുങ്ങിയിരുന്നിടേണം.
വീടിന്നു പിന്നിലെ പച്ചിലക്കൂട്ടിൽ നി ന്നൊത്തിരിയിലകൾ മുത്തശ്ശിനുളളും
തോരനും കറികളും ഉപ്പേരിയും പോലെ സ്വാദുള്ള കൂട്ടങ്ങളെ ത്രയെത്ര !
മുത്തശ്ശി പോയിട്ടു കാലമിതേറെയായ് ഞാനുമിന്നേറെ വളർന്നു പോയി,
മുത്തശ്ശി ചൊല്ലുന്ന വാക്കുകൾ കേൾക്കുന്നു പലരും പറഞ്ഞിന്നു നാട്ടിലെങ്ങും !!
കൈകാൽ കഴുകണം, ശുചിത്വമുണ്ടാവണം, വീട്ടിലിരിക്കണം....സൂക്ഷിക്കണം....
ആവശ്യമുള്ള പോൽ പച്ചക്കറികൾ നാം വീട്ടുവളപ്പിൽ വളർത്തിടേണം.
ഓർമ്മയിൽ തെളിയുന്നു മുത്തശ്ശിയും വാക്കും!! നാടിന്റെ നന്മയായ് എന്നുമെന്നും .......