മനുഷ്യൻ...
അവൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്..
മനുഷ്യൻ...
അവൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്....
അവൻ ഹാക്ക് ചെയ്ത പ്രകൃതി തന്റെ പ്രതികാരം
അവനിൽ ഇൻസെർട്ട് ചെയ്തു കൊണ്ടിരിക്കുന്നു!
മഴയുടെ ഡാൻസ്ഷോ
അവന്റെ ജീവിതം പെരുവഴിയിലാക്കി...
അവന്റെ മേൽ
ദുരന്തമഴ പെയ്തിറങ്ങി...
ഏകാന്തതയുടെ തടവറയിൽ
പ്രതീക്ഷയുടെ പുതുകിരണവും കാത്ത്
അവനിരുന്നു...
പരോളിലിറങ്ങിയ അവൻ ആദ്യം ചെയ്തത്
താൻ ഡിലീറ്റ് ചെയ്ത
പുഴകളേയും കുന്നുകളേയും
മരങ്ങളേയും
റീസ്റ്റോർ ചെയ്യുക
എന്നതായിരുന്നു...