ശുചിത്വം പാലിക്കൂ ആരോഗ്യം രക്ഷിക്കും
രാമുവിന്റെ സ്കൂൾ അടച്ചു അവനും കുടുംബവും ഒരു യാത്ര പോയി യാത്രയിൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി രാമു കണ്ടു ഭക്ഷണം മുടിവെക്കാതെ ടേബിളിൽ ഭക്ഷണത്തെ ഈച്ച വലംവെക്കുന്നത്. ചേട്ടാ ഭക്ഷണം അടച്ചു വയ്ക്കുക അപ്പോൾ കടക്കാരൻ പറഞ്ഞു ഒരുപാട് ആളുകൾ വരുന്നത് കൊണ്ട് അതൊന്നും ശ്രദ്ധിക്കാൻ കഴിയില്ല അച്ഛൻ പറഞ്ഞു നല്ല കുട്ടി അവർ ഭക്ഷണം കഴിക്കാതെ മടങ്ങി വേറെ കടയിൽ കയറിയപ്പോൾ അവിടെയും അവസ്ഥ അത് തന്നെ അപ്പോൾ അവർക്ക് മനസ്സിലായി നാട് മാലിന്യങ്ങളുടെ കൂമ്പാരമാണ് രാമുവും അച്ഛനും അവരുടെ കഴിവനുസരിച്ച് ശുചിത്വത്തെക്കുറിച്ച് മാലിന്യ സംസ്കരണത്തെ കുറിച്ചും പറഞ്ഞു കൊടുത്തു അവരാരും അത് ചെവിക്കൊണ്ടില്ല കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആ നാട്ടിലെ അവസ്ഥ വളരെ ദയനീയമായിരുന്നു വൃത്തിഹീനമായ അതുകൊണ്ട് പകർച്ചവ്യാധി പിടിപെട്ടു ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകർന്നു പിടിക്കുന്നു ആളുകൾ തമ്മിലുള്ള സമ്പർക്കം തന്നെ ഇല്ലാതായി ഓരോരുത്തരും അവരുടെ വീട്ടിൽ തന്നെ കഴിയുന്നു അതുകൊണ്ട് പട്ടിണിയിലും ആയി അപ്പോൾ അവർക്ക് മനസ്സിലായി വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനന്റെയും പ്രാധാന്യം അവർ രോഗത്തെ തടയാൻ മുൻകരുതലുകൾ എടുത്തു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|