ശുചിത്വം അറിവ് നൽകും
പഠിക്കാൻ മിടുക്കനായ ഒരു കുട്ടിയായിരുന്നു മുരളി .അതുകൊണ്ടുതന്നെ അധ്യാപകർക്ക് അവനെ വളരെ ഇഷ്ടമായിരുന്നു .അതുകാരണം മറ്റു കുട്ടികൾക്ക് അവനോട് അസൂയ ആയിരുന്നു .അവരുടെ സ്കൂളിലെ എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു .
അന്നും പതിവ് പോലെ പ്രാർത്ഥന തുടങ്ങി പക്ഷെ മുരളി മാത്രം പങ്കെടുത്തില്ല .സാർ അവനോട് ചോദിച്ചു മുരളി നീ എന്താണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് ?
കുറച്ചുനേരം മുരളി തലയും താഴ്ത്തി നിന്നു. വീണ്ടും വീണ്ടും അധ്യാപകൻ ചോദ്യം ആവർത്തിച്ചു. അപ്പോൾ മുരളി പറഞ്ഞു. സാർ ഞാൻ പ്രാർഥനയിൽ പങ്കെടുക്കാൻ വരികയായിരുന്നു. അപ്പോഴാണ് നമ്മുടെ ക്ലാസ്റൂമും പരിസരവും വൃത്തിഹീനമായി കണ്ടത് . ചപ്പുചവറുകളും കടലാസു കഷണങ്ങളും കൊണ്ട് ക്ലാസ്റൂമും പരിസരവും നിറഞ്ഞിരുന്നു .സഹായത്തിനായി ഞാൻ ചുറ്റും നോക്കി പക്ഷേ ആരെയും അവിടെകണ്ടില്ല .അവസാനം ഞാൻ ഒറ്റയ്ക്ക് തന്നെ ക്ലാസ്മുറിയും പരിസരവും വൃത്തിയാക്കി .അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു .ശുചിത്തത്തിന്റെ പ്രാധാന്യത്തെപ്പറ്റി സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ എങ്ങനെയാണ് അറിവ് കിട്ടുക അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത് . ഇത് കേട്ട അധ്യാപകൻ മുരളിയെ അഭിനന്ദിച്ചു കൊണ്ടു ഇങ്ങനെ പറഞ്ഞു .
മോനെ മുരളി നിന്നെ പോലെ ഓരോരുത്തരും ഇങ്ങനെ ആണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളിക്കൂടം ശുചിത്വമുള്ളതായി തീർക്കാം .
ഗുണപാഠം
സദുദ്ദേശത്തോടെ ഉള്ള പ്രവർത്തികൾ പ്രശംസാർഹമാണ് .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ
|