ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പ്രതിഭകൾക്കൊപ്പം

വളർന്നുവരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്.

യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് ഈ പതിയുടെ ഭാഗമായി സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്.