ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/മനസ്സിന്റെ ആരോഗ്യം,ശരീരത്തിന്റെയും
മനസ്സിന്റെ ആരോഗ്യം,ശരീരത്തിന്റെയും
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യ മുള്ള മനസ്സുണ്ടാകു. നല്ല ആരോഗ്യത്തിന് കുറച്ചു കാര്യങ്ങൾ ചെയ്യണം. ഇന്ന് കുട്ടികൾ എല്ലാം കൂടുതൽ സമയം ടി.വി യുടെയും ഫോണിന്റെയും കൂടെയാണ്. ഇത് നന്നല്ല. ഇതിനു പകരം ചെറിയ ചെറിയ കളികൾ, ചിത്ര രചന, പുസ്തക വായന ഇങ്ങനെ സന്തോഷം വരുന്ന പ്രവർത്തികൾ ചെയ്യണം. നല്ല പോഷക ആഹാരം കഴിക്കണം. രാവിലെ നന്നായി ഭക്ഷണം കഴിക്കണം. നന്നായി ഉറങ്ങണം. വ്യായാമം ചെയ്യണം. വൃത്തിയായി നടക്കണം. ഇങ്ങനെ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യ മുള്ള ശരീരവും മനസ്സും നമുക്ക് ലഭിക്കും.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |