ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും
ആരോഗ്യവും ശുചിത്വവും
ശുചിത്വവും മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ്. ആരോഗ്യമാണ് നമുക്ക് ജീവിതകാലം മുഴുവൻ ഉണർവ്വും ഉത്സാഹവും പ്രവർത്തിക്കാനുള്ള കഴിവും ചിന്തിക്കാനുള്ള ശക്തിയും സമ്മാനിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിനേ ആരോഗ്യമുള്ള മനസ്സിനെ ഉൾക്കൊള്ളാൻ സാധിക്കൂ. ഗുണമേന്മയും ശുചിത്വമുള്ള ആഹാരമാണ് ഇവയിൽ പ്രധാനം. കുടിക്കുന്ന ജലവും ശ്വസിക്കുന്ന വായുവും വസിക്കുന്ന വീടും ജീവിക്കുന്ന പരിസരവും ഇടപഴകുന്ന ആൾക്കാർ എല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കുടിവെള്ളം പഴകിയതോടെ അനവധി രോഗങ്ങളാണ് നമ്മെ വേട്ടയാടി കൊണ്ടിരിക്കുന്നത്. പരിസര ശുചിത്വം വ്യാപകമായി നഷ്ടപ്പെട്ടതോടെ കൊതുകുശല്യം ഉയർന്നു. ആഹാരം കഴിക്കുന്നതിനു മുമ്പും ബാത്റൂമിൽ പോയതിനു ശേഷവും ഇരു കൈകളും വൃത്തിയായി കഴുകിയാൽ പരമാവധി വൈറസുകളും ബാക്ടീരിയകളും തടുക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |