ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്

കൊറോണ എന്ന മഹാവിപത്ത്

ലോകം തന്നെ സ്തംഭിച്ചു നിൽക്കുന്ന അവസ്ഥയിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ജനങ്ങളെല്ലാം മരണത്തിന്റെ ഭീതിയിലാണ് കഴിയുന്നത് എല്ലാവരും വിടുകളിൽത്തന്നെ കഴിയുന്ന അവസ്ഥ വിജനമായ റോഡുകൾ, തീവണ്ടികൾ ഇല്ല, വിമാനങ്ങൾ ഇല്ല മനുഷ്യർ മനുഷ്യരെ തന്നെ ഭയപ്പെടുന്ന കാലം കൊറോണ എന്ന മഹാമാരി ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളിലും പടർന്നു പന്തലിച്ചു നിൽക്കുകയാണ്. കോറോണയുടെ മറ്റൊരു പേരാണ് covid 19 ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ലക്ഷക്കണക്കിന് മനുഷ്യർ ഈ വൈറസ് ബാധയേറ്റ് മരണപ്പെട്ടു കഴിഞ്ഞു. ശവശരീരങ്ങൾ കുന്നുകണക്കെയാണ് പല രാജ്യങ്ങളിലും കൂട്ടിയിരിക്കുന്നത്. കൊറോണ നമ്മുടെ ഇന്ത്യയിലും കൊച്ചുകേരളത്തിലും എത്തിക്കഴിഞ്ഞു നമ്മളെല്ലാവരും ജാഗ്രതയോടെ കഴിയേണ്ട സമയമാണിപ്പോൾ ഭയമല്ലവേണ്ടത് ജാഗ്രതയാണ്. ആവശ്യങ്ങൾക്കു മാത്രമായി പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക പുറത്തുപോയിവന്നാൽ കൈ സോപ്പ് ഉപയോഗിച്ചോ, ഹാൻഡ് വാഷ് ഉപയോഗിച്ചോ നന്നായി കഴുകുക തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. നമ്മൾ ഓരോരുത്തരുടെയും കരുതലിലൂടെയാണ് ഈ മഹാമാരിയെ തുരത്താനാവുക

ഗായത്രി എസ് വി
3A ജി എൽ പി സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം