ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/അദൃശ്യനായ കൊലയാളി...

അദൃശ്യനായ കൊലയാളി...


അറിഞ്ഞിരുന്നില്ല ഞാൻ നിന്നെ ......
ഇത്ര ഭീകരനാണെന്നു നീ.....
ചൈനയിൽ പിറന്നൊരു അദൃശ്യനാം കൊലയാളി.....
ലോകമെമ്പാടും പടർന്നു പിടിക്കുന്ന വൈറസ്......
അരികിലിരിക്കേണ്ടവർ അകന്നു നിൽക്കുന്നു ... മതമില്ല ജാതിയില്ല മനുഷ്യർ പലയിടങ്ങളിൽ
ഒരു നോക്കു കാണാതെ വിടവാങ്ങിപ്പോയവർ
ചെറുത്ത് നിന്ന് കൊറോണയെന്ന ഭീകരൻ്റെ കഥ കഴിച്ചിടാം
തുരത്തണം തുരത്തണം കൊറോണയെ തുരത്തണം
കൊറോണയെ തുരത്തുവാൻ ഭീതിയൊക്കെ മാറ്റുവിൻ
ഭയപ്പെടേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടത്
കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട് കഴുകിടാം
അകത്തിരുന്നിടാം നമുക്ക് പുതിയലോക വരവിനായ്


 

ദിയാജിത്ത് കെ
5A ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത