ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ അമ്മു പഠിച്ച പാഠം
അമ്മു പഠിച്ച പാഠം
ഒരിക്കൽ ഒരിടത്ത് രണ്ട് കുട്ടികൾ ഉണ്ടായിരുന്നു: അവരുടെ പേര് അമ്മു എന്നും- മിന്നു എന്നും ആയിരുന്നു. രണ്ട് പേരും വളരെ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അവർ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു കുറെ സമയം കഴിഞ്ഞപ്പോൾ അവർക്ക് വിശന്നു.അമ്മു കഴിക്കാനായി കുറച്ച് പലഹാരങ്ങൾ കൊണ്ടു വന്നിരുന്നു' മിന്നു ഒന്നും കൊണ്ടു വന്നിരുന്നില്ല. മിന്നു വിന് കൊടുക്കാതെ അമ്മു മുഴുവനും കഴിച്ചു.നല്ല രുചിയായതുകൊണ്ട് നിനക്ക്തരാൻ ഞാൻ മറന്നു എന്ന് മിന്നുവിനോട് അവൾപറഞ്ഞു. അത് സാരമില്ലെന്ന് മിന്നു പറഞ്ഞു: അവൾ അടുത്തുള്ള മാവിൽ നിന്നും മാങ്ങ പറിച്ചു കഴിച്ചു '. സന്ധ്യയായപ്പോൾ അവർ വീട്ടിലേക്ക് തിരിച്ചുപോയി. മറ്റൊരു ദിവസം അവർ വീണ്ടും നടക്കാൻ പോയി അന്ന് അമ്മുവും കഴിക്കാനൊന്നും കരുതിയിരുന്നില്ല. നമുക്ക് കാട്ടിൽ നിന്നും പഴങ്ങൾ കഴിക്കാമെന്ന് അമ്മു മിന്നുവിനോട് പറഞ്ഞു. മിന്നു സമ്മതിച്ചു. ദാഹിച്ചപ്പോൾ അരുവിയിൽ നിന്നും വെള്ളം കുടിക്കാമെന്ന് മിന്നു പറഞ്ഞു അമ്മുകുടിച്ചില്ല മിന്നു വെള്ളം കുടിച്ചു. ഇവൾക്ക് ഒരു പണി കൊടുക്കണമെന്ന് അവൾ വിചാരച്ചു'കുറച്ച് കഴിഞ്ഞപ്പോൾ അമ്മുവിന് വിശക്കാൻ തുടങ്ങി എന്തെങ്കിലും പഴങ്ങൾ കഴിക്കാമെന്ന് അമ്മു പറഞ്ഞപ്പോൾ മിന്നു സമ്മതിച്ചെങ്കിലും കാണുന്ന പഴങ്ങളൊന്നും കഴിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞു അമ്മുവിനെ പറ്റിച്ചു.അമ്മു വിശന്ന് തളർന്നപ്പോൾ അവൾ ഒരു മാവിൽ നിന്നും മാങ്ങ പറിച്ച് കൊടുത്തു. വിശപ്പ് എന്താണെന്ന് അമ്മു പഠിച്ചു
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |