എന്നും ഉറക്കമുണർന്നയുടൻ
ഞാനമ്മതൻ മടിത്തട്ടിലൊന്നിരിക്കും
പ്രഭാത കൃത്യങ്ങൾക്കു ശേഷം
ഞാനെൻ കൈകൾ
സോപ്പിട്ടു വൃത്തിയാക്കും
പിന്നീട് പല്ലും മുഖവും
കഴുകിക്കഴിഞ്ഞീടിൽ
വൃത്തിയോടെ എന്നെ അമ്മ
കുളിപ്പിച്ചീടും
മുറ്റത്തെ മണ്ണിൽ കളിച്ചെന്നാൽ
പതിവു പോൽ കൈകൾ
കഴുകീടും ഞാൻ
വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാൻ
എന്നുമെന്നമ്മ പഠിപ്പിച്ചീടും