കരുതൽ‍‍


   കൊറോണ എന്നൊരു പേരുള്ള കീടം
  ലോകത്തിൻ താണ്ഡവമാടീടുന്നേ
       കണ്ണില്ല കാതില്ല മൂക്കില്ല കുഞ്ഞെനെ
   എങ്കിലും ആളൊരു കേമനാണെ..
      രാജാവും ഭൃത്യനും അടിമയും എന്നില്ല
  എല്ലാരുമെൻ കണ്ണിൽ ഒന്നുതന്നെ
       പണമല്ല മാനവനു വലുതെന്ന സത്യം
         തെളിയിച്ചു തന്നതും ഈ കേമൻ തന്നെ
     കഴുകീടേണം ഇരുകൈകളെ നമ്മൾ
   ഒരു മുൻകരുതലോടെ നടന്നീടണം
             അറിവുള്ളോർ ചേർന്നു പറയുന്ന കാര്യങ്ങൾ
      അനുസരിക്കേണം നാം നമുക്കുവേണ്ടി.

 

ഷിബിൻ ഷഹാൽ എൻ. ടി
IV B ജി.എൽ.പി.എസ് വടക്കുമ്പ്രം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത