ദുർഗന്ധപൂരിതമന്തരീക്ഷം
ദുഷ്ടജനത്തിൻ മനസ്സു പോലെ
ദുര്യോഗമാകുമീ കാഴ്ച കാണാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
ആശുപത്രിക്കു പരിസരത്തും
ആളുകൾ കൂടുന്ന ഏതിടത്തും
ഗ്രാമപ്രദേശത്തും പട്ടണത്തിലും
അങ്ങിങ്ങ് പ്ലാസ്റ്റിക്ക് തൻ മാലിന്യം
വിനോദകേന്ദ്രത്തിൻ മുന്നിലെല്ലാം
വീഴുന്നു ചവറുകൾ കൂമ്പാരമായ്
തന്നുടെ വീടുകൾ ശുദ്ധമാക്കി
മാലിന്യം ഭാണ്ഡത്തിലാക്കി നിത്യം
ബാക്കിയിടുന്നു പൊതുസ്ഥലത്ത്
കുളവും പുഴകളും തോടുകളും
കുപ്പ നിറഞ്ഞു കവിഞ്ഞിടുന്നു
ഇളനീരു പോലുള്ള ശുദ്ധജലം
ചെളിമൂടിയാകെ നശിച്ചു പോയി
നായയും കോഴിയും കാക്കകളും
നാടിനെ ശുദ്ധീകരിച്ചിടാനായ്
കൂട്ടിയിട്ടിട്ടുള്ള ചപ്പു കൂന
കൂട്ടമായ് തട്ടി നിരത്തിടുന്നു
മഴ പെയ്തു വെള്ളമൊഴുകിയെന്നാൽ
മാരക രോഗം പകർന്നിടുന്നു
ദുർഗന്ധപൂരിതമന്തരീക്ഷം
ദുഷ്ടജനത്തിൻ മനസ്സു പോലെ
ദുര്യോഗമാകുമീ കാഴ്ച കാണാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
മാരകമാകുമീ മാലിന്യത്തെ
നാടുകടത്തേണം നമ്മളെല്ലാം.
****************