ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ മനുവിന്റെ രോഗം
മനുവിന്റെ രോഗം
ഒരു കുഗ്രാമം.അവിടെ ആർക്കും ഒരു അസുഖവുമില്ല. സന്തോഷപൂർവ്വം ജീവിക്കുന്ന ജനങ്ങൾ. അതിനിടയിൽ ഒരു സംഭവമുണ്ടായി. ഒരു JCB വരുന്നു പുഴ നികത്തുന്നു.റിസോർട്ട് പണിയാനാണത്രേ.പിന്നെയാണ് മാറ്റങ്ങൾ ഉണ്ടായത്. വെള്ളം അമിതമായി പാഴാക്കുകയും പുഴയിലേക്ക് മാലിന്യം തള്ളുന്നതുമായുള്ള ആളുകൾ.ശുദ്ധ ജലം കിട്ടാതായി.ആളുകൾക്ക് അസുഖങ്ങൾ വന്നു.തുടങ്ങി. എല്ലാവരും ആശുപത്രിയിലേക്ക് പോകുന്നു. കൃഷി കുറഞ്ഞു വന്നു. മനുവിനും അസുഖം വന്നു. അച്ഛനും അമ്മയും അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. " ഇത് മലിനജലം കുടിച്ചതുകൊണ്ടുള്ള അസുഖമാണ്.ഇത് മാറണമെങ്കിൽ ശുചിത്വം പാലിക്കണം, ശുദ്ധജലം കുടിക്കണം, ഈ മരുന്നും കഴിക്കണം.മാത്രമല്ല, ആരോഗ്യദായകമായ പഴങ്ങളും പച്ചക്കറികളും പയറു വർഗങ്ങളും ധാരാളം കഴിക്കണം. എങ്കിലേ രോഗപ്രതിരോധശേഷി ഉണ്ടാകൂ." ഡോക്ടർ പറഞ്ഞു. മനുവിന്റെ അസുഖം മാറി.പിന്നീടവൻ ശുചിത്വ ശീലങ്ങൾ പതിവാക്കി.ഇടക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകി, ശുദ്ധജലം കുടിച്ചു. നിങ്ങളും ശുചിത്വം പാലിക്കൂ, ആരോഗ്യം രക്ഷിക്കൂ, രോഗങ്ങളെ അകറ്റൂ."
|