ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/എന്റെ ഒാർമ്മ ചെപ്പ്
എന്റെ അവധിക്കാലം
2020 അധ്യയന വർഷത്തിലെ എനിക്കുണ്ടായ ചില അനുഭവങ്ങളാണ് ഞാനിവിടെ പങ്കു വെക്കുന്നത്.ഈ വർഷത്തെ അധ്യയന വർഷം എന്റെ ജീവിത്തി ൽ ഒരിക്കലും മറക്കാനാവാത്ത ഒരു വർഷമാണ്. പരീക്ഷക്കുളള തയ്യാറെടുപ്പിനിടയിലാണ് കൊറോണയെന്ന മഹാമാരി വന്നുപെട്ടത്. എന്റെ ഈ വർഷത്തെ ഒരു പാട് സ്വപ്നങ്ങളാണ് ആ വൈറസ് ഇല്ലാതാക്കിയാത്.സ്കൂൾ കലോത്സവവും,കൂട്ടുകാരും ടീച്ചർമാരുമായുളള കളികളും ,പഠനവും,ഒക്കെയുളള കുറെ നല്ല നിമിഷങ്ങളാണ് ഞങ്ങൾ ക്ക് നഷ്ടമായത്.എങ്കിലും വിധി ഞങ്ങൾക്ക് മറ്റൊരു പാഠം പഠിപ്പിച്ചു.പുറത്തേക്കൊന്നും പോകാതെയും ,കൈകൾ എപ്പോഴും സോപ്പിട്ട് കഴുകിയും ,ഉമ്മയെ ജോലിയിൽ സഹായിച്ചും ,അനിയനും ചേച്ചിയുമായി കളിച്ചും കഥ പറഞ്ഞും ,പാട്ടുപാടിയും, ഞങ്ങളെല്ലാവരും കൂടി ഭക്ഷണം കഴിച്ചും ഉപ്പയുടെ കൂടെ പച്ചക്കറി നട്ടും ഈ ഒഴിവ് ഉപയേഗപ്പെടുത്തി. കൊറോണയെന്ന ഈ ചെറിയ വൈറസ് നമ്മെ എങ്ങനയെക്കെ ജീവിക്കാം എന്ന് നമ്മളെ പഠിപ്പിച്ചു. ശുചിത്വം പാലിച്ചും , സർക്കാർ നിയമങ്ങൾ അനുസരിച്ചും നമുക്ക് ഈ വൈറസിനെ ലോകത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാം.ജാതി മത ഭേദമില്ലാതെ ഒരുമിച്ചു നിന്നാൽ ഏത് വിപത്തിനേയും നമുക്ക് ഈ ലോകത്തിൽ നിന്ന് തന്നെ തുരത്താം.
|