രാവിലെ ഉണർന്നങ്ങു കുളിച്ചീടേണം
വൈകീട്ടും ദേഹ ശുദ്ധി വരുത്തീടേണം
ഇടയ്ക്കിടെ സോപ്പിട്ടു കൈ കഴുകീടേണം
നഖങ്ങൾ ഇടയ്ക്കു വെട്ടീടണം
വീടും പരിസരം വൃത്തിയാക്കൂ
വൃത്തിയും വെടിപ്പും ശീലമാക്കൂ
സ്നേഹത്തോടങ്ങു കഴിഞ്ഞിടേണം
സ്വാർത്ഥതയങ്ങു വെടിഞ്ഞീടേണം
അഹന്ത ആറ്റിൽ കളഞ്ഞിടേണം
മനഃശുദ്ധി താനേ വന്നു ചേരും
മനഃശുദ്ധിയും ദേഹ ശുദ്ധിയും വന്നെന്നാൽ
രോഗങ്ങളെല്ലാം പടി കടക്കും