വളരണം.. വളരണം..
പഠിച്ചു നാം വളരണം
നല്ലതു പഠിക്കണം
നല്ല കൂട്ടുകാരുമൊത്തു
നല്ല കളികൾ ആടണം
നേടണം..നേടണം..
അറിവ് നാം നേടണം
മനുഷ്യരെ അറിയുവാൻ
മണ്ണിനെ അറിയുവാൻ
നല്ലതും ചീത്തയും
തിരിച്ചറിഞ്ഞു വളരുവാൻ
നേടണം..നേടണം..
അറിവ് നാം നേടണം
ഉണരണം ശുചിത്വചിന്ത
സംഘമായ് നടത്തുവാൻ
തെളിഞ്ഞിടട്ടെ നാടുകൾ
കുളിർപരത്തും മേടുകൾ
ഉണരണം സമൂഹമായ്
പുണരണം ഭൂമിയെ
വിടരണം നന്മയും
നാടിനോട് സ്നേഹവും