ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/അപ്പുവിന്റെ വികൃതി

അപ്പുവിന്റെ വികൃതി
ഒരു ഗ്രാമത്തിൽ വികൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു .ആരു പറഞ്ഞാലും അനുസരിക്കാത്ത ഒരു കുട്ടിക്കുറുമ്പൻ .അപ്പു എന്നായിരുന്നു അവന്റെ പേര് .അവന് ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും അവനെ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല .എല്ലാവരെയും അവൻ വെറുതെ വികൃതി കാണിക്കും .

അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു അച്ചു .അച്ചുവിന്റെ കൂടെ മാത്രമേ അവൻ എല്ലായിടത്തേക്കും പോകുമായിരുന്നുള്ളു .ഭക്ഷണപ്രിയനായ അവൻ എന്ത് കണ്ടാലും അപ്പോൾ തന്നെ വാങ്ങി കഴിക്കും .എന്നാൽ അച്ചു അങ്ങനെ ആയിരുന്നില്ല .

ഒരു ദിവസം അപ്പുവും അച്ചുവും സ്കൂളിൽ നിന്ന് വരികയായിരുന്നു .അപ്പോൾ അടുത്തുള്ള ഒരു കടയിൽ സിപ്പ് അപ്പ് ഇരിക്കുന്നത് അപ്പു കണ്ടു .അവൻ അച്ചുവിനോട് പറഞ്ഞു .'നമുക്ക് സിപ്പ് അപ്പ് വാങ്ങി കഴിക്കാം' .അച്ചു പറഞ്ഞു' വേണ്ട അതൊക്കെ ചീത്ത വെള്ളം കൊണ്ടുണ്ടാക്കുന്നതാണ് .അത് കഴിച്ചാൽ വയറിന് അസുഖം വരും' .അപ്പു അതൊന്നും കേട്ടില്ല .അവൻ കടയിൽ നിന്ന് സിപ്പ് അപ്പ് വാങ്ങി കഴിച്ചു .അങ്ങനെ അവൻ വീട്ടിലെത്തി .കുറച്ചു നേരം കഴിഞ്ഞപ്പോൾ അവന് വയറുവേദന തുടങ്ങി .അവൻ ഉറക്കെ കരയാൻ തുടങ്ങി .അച്ഛനും അമ്മയും അവനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി .എന്താണ് കഴിച്ചത് എന്ന് ഡോക്ടർ ചോദിച്ചു .അപ്പോൾ സിപ്പപ്പ് കഴിച്ചു എന്ന് അപ്പു പറഞ്ഞു .മലിനജലം കൊണ്ടുണ്ടാക്കിയ സിപ്പപ്പ് കഴിച്ചിട്ടാണ് വയറുവേദന വന്നത് എന്ന് ഡോക്ടർ പറഞ്ഞു .സിസ്റ്റർ അവന് ഇഞ്ചക്ഷൻ എടുത്തു ,മരുന്നും നൽകി .അപ്പോൾ അപ്പു മനസ്സിൽ ഒരു പ്രതിജ്ഞ എടുത്തു .ഇനി ഞാൻ ഒരിക്കലും കടയിൽ നിന്നും ഒന്നും വാങ്ങി കഴിക്കില്ല.വീട്ടിൽ അമ്മയുണ്ടാക്കുന്ന ആഹാരസാധനങ്ങൾ മാത്രമേ കഴിക്കൂ .

ആദിനന്ദ് .പി
2 ജി.എൽ.പി.എസ്.തുയ്യം.
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ