പ്രകൃതിയെ സ്നേഹിക്കാം
കരുതലോടെ...
ചൂടിനെ തടയാം,
വൃത്തിയായ് സൂക്ഷിക്കാം
നമുക്കീ ഭൂമിയെ,
ഹരിത ഭൂമിക്ക് കാവലായ് ജീവിക്കാം,
തടയാം നമുക്കൊന്നായ്
രോഗങ്ങളെ...
വ്യക്തി ശുചിത്വവും
പരിസര ശുചിത്വവും
വേണമെന്നോർക്കുക മനുഷ്യാ നീ.....
വൈറസും ബാക്ടീരിയയുമെല്ലാം
തിങ്ങി നിറഞ്ഞു അന്തരീക്ഷമെല്ലാം മലിനമായി....
ഭൂമിയിലെ ജീവന് വിലയിടാൻ
പണം വേണ്ട, ജാതി വേണ്ട, മതം വേണ്ട
മനുഷ്യൻ വെറുമൊരു ജീവി മാത്രം !!!