ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സംരക്ഷിക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം പരിസ്ഥിതി നമ്മുടെ ജീവനാണ്.നമ്മുടെ ജീവിതത്തെ സുഖകരമായി മുന്നോട്ടുപോവാൻ സഹായിക്കുന്ന ഒരു പ്രത്യേക ഘടകമാണ് പരിസ്ഥിതി. പരിസ്ഥിതിയെ നാം സംരക്ഷിക്കണം കാരണം പരിസ്ഥിതിയിൽ വരുന്ന നാശങ്ങളും നഷ്ടങ്ങളും നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. പരിസ്ഥിതിയിലെ മരങ്ങളും ജലാശയങ്ങളും നമുക്ക് വളരെ പ്രധാനപ്പെട്ടതാണ് അതുകൊണ്ടുതന്നെ അവയെ നിലനിർത്തലും സംരക്ഷിക്കലും
നമ്മുടെ കടമയാണ്. മരങ്ങൾ മുറിക്കാതെയും ജലാശയങ്ങൾ മലിനപ്പെടുത്താതെയും നാം മുന്നോട്ട് പോവുക. മലിനപ്പെട്ടു കൊണ്ടിരിക്കുന്ന ജലാശയങ്ങളെ ശുദ്ധീകരിക്കാൻ നാം മുന്നോട്ടുവരണം. "വരു നമുക്ക് ഒന്നിച്ച് നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം". ..........
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |