- ആയിരമായിരം നക്ഷത്രപ്പൂക്കളെ
ആരാണ് വിണ്ണിൽ വിതറിയത്....
ആർക്കാണവയുടെ എണ്ണമറിയുക
ആഴത്തിൽ ചിന്തിക്കൂ കൂട്ടുകാരെ ...
പച്ചവിരിച്ചുള്ള തോപ്പുകളെ പറ്റി
പുതിയ തലമുറ യ്ക്കറിയില്ലല്ലോ
നാമൊറ്റക്കെട്ടായ്
സംരക്ഷിച്ചീടണം
നമ്മുടെ സുന്ദരമാം
പ്രകൃതിയെ ...
മലയും വയലും സംരക്ഷിക്കൂ
നമ്മുടെ ഭാവിയെ
നിലനിർത്തു ....
കാടിനെ മിത്രമായ്
സ്നേഹിക്കൂ ...
കഴിയാം ഭൂമിയിൽ
സുരക്ഷിതരായ് ....