ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അമ്മുവിന്റെ ശുചിത്വം

അമ്മുവിന്റെ ശുചിത്വം
അമ്മു ഒരു രണ്ടാം ക്ലാസ്സ്‌ വിദ്യാർത്തിയാണ്. അവൾ സ്കൂളിലെ നന്നായി പഠിക്കുന്ന വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥിയും കൂടിയാണ്. അമ്മു ചെറിയ കുട്ടിയായിരുന്നെങ്കിലും ശുചിത്ത്വത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയുള്ളവളായിരുന്നു. അമ്മുവിന്റെ ഉറ്റ സുഹൃത്തും അയൽവാസിയുമായിരുന്നു അപ്പു. സ്കൂളിൽ പോകുന്നതും, വൈകുന്നേരം കളിക്കുന്നതും എല്ലാം അമ്മു അപ്പുവിന്റെ കൂടെയായിരുന്നു. എന്നാൽ അപ്പു ശുചിത്വത്തിന്റ കാര്യത്തിൽ ശ്രദ്ധയില്ലാത്തവനായിരുന്നു. അമ്മു ശുചിത്വത്തെ കുറിച്ച് എത്ര പറഞ്ഞിട്ടും അപ്പു അതൊന്നും കേട്ടതേയില്ല. അങ്ങനെ പെട്ടെന്നൊരു ദിവസം അപ്പുവിന് വിറയലോടു കൂടിയ പനിപിടിച്ചു. പനിയുടെ കാരണം വ്യക്തി ശുചിത്ത്വത്തിന്റ കുറവാണെന്ന് ഡോക്ടർ പറഞ്ഞു. അപ്പോഴാണ് അപ്പുവിന് അമ്മു പറഞ്ഞതിന്റെ വില മനസ്സിലായത്. രോഗം ഭേദമായി സ്കൂളിൽ തിരിച്ചെത്തിയ അപ്പു അമ്മുവിനെയും കൂട്ടി തന്റെ കൂട്ടുകാരെയെല്ലാം ശുചിത്വത്തെ പറ്റി ബോധവാൻമാരാക്കി. ശുചിത്വത്തെ പറ്റി ബോധവൽകരിക്കാൻ കാണിച്ച കുഞ്ഞുമനസ്സിനെ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വളരെയധികം അഭിനന്ദിച്ചു...
നിഹ്‌ല എം എസ്
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ